ന്യൂഡൽഹി: ആഗ്ര, മഥുര, അലിഗഡ് എന്നിവിടങ്ങളിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ആഗ്രയിലെ യമുന ബ്രിഡ്‌ജ് സ്‌റ്റേഷനിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാ നഗറിൽ നിന്നാണ് 64 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി എക്‌സ്‌പ്രസ് എത്തിയത്. ട്രെയിനിന്‍റെ സംരക്ഷണത്തിനായി ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ലോക്കൽ പൊലീസ് എന്നിവയെ വിന്യസിച്ചിരുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് മുഹമ്മദ് മുസ്‌താഖ് അറിയിച്ചു. അതോടൊപ്പം ആംബുലൻസ്, ഫയർ ഫോഴ്‌സ് എന്നിവയെ വിന്യസിച്ചിരുന്നതായും വിവിധ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
ആന്ധ്രയിലേക്കും ആന്ധ്രയിലേക്കും ഓക്‌സിജൻ എക്‌സ്‌പ്രസ്
ആന്ധ്രയിലേക്ക് 65.27 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും തെലങ്കാനയിലേക്ക് 119.45 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും ഉടൻ എത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. ഇതുവരെ ഓക്‌സിജൻ എക്‌സ്‌പ്രസിലൂടെ 727 ടാങ്കറുകളിലായി 11800 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എത്തിച്ചിരിക്കുന്നത്.