ആഗ്ര: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളിലൊന്നായ താജ്‌മഹലിന് വസ്‌തുനികുതിയും വാട്ടർ ബില്ലും അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്‌ക്ക്(എഎസ്‌ഐ) നോട്ടിസ് അയച്ച് ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എഎംസി). ബില്ലുകൾ കുടിശ്ശിക വരുത്തിയതിന് ഉത്തർപ്രദേശ് സർക്കാരിന്‍റെ വിവിധ യൂണിറ്റുകൾ താജ്‌മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. നികുതി ഇനത്തിൽ ഒരു കോടി രൂപയിലധികം തുക അടയ്‌ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളം, മലിനജല മാനേജ്മെന്‍റ് ചാർജുകൾ ഉൾപ്പെടെ 1.96 കോടി രൂപയുടെ 13 ബില്ലുകളാണ് അയച്ചിരിക്കുന്നത്. ചട്ടങ്ങൾ അനുസരിച്ച് സ്‌മാരകങ്ങളെ ഇത്തരം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇത് ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) പ്രതീക്ഷ.