ലഖ്‌നൗ: ഭാര്യാഭർത്താക്കന്മാരായി വേഷമിട്ട് ജ്വല്ലറിയിൽ മോഷണം. ആഗ്രയിലെ എംജി റോഡിലെ കക്കർ ജ്വല്ലേഴ്‌സിലാണ് മോഷണം നടന്നത്. ശനിയാഴ്‌ച ഭാര്യാഭർത്താക്കന്മാരായി വേഷമിട്ട രണ്ട് പേർ ജ്വല്ലറിയിൽ വരികയും കൂട്ടത്തിലെ യുവതി 1.25 ലക്ഷം രൂപ വിലവരുന്ന മാല നിമിഷങ്ങൾക്കകം കവർന്നെടുക്കുകയുമായിരുന്നുവെന്ന് ജ്വല്ലറി ഉടമ മധുകർ പൊലീസിനോട് പറഞ്ഞു.
ഭാര്യാഭർത്താക്കന്മാരായി വേഷമിട്ട് 1.25 ലക്ഷം രൂപയുടെ മാല കവർന്നു; ജ്വല്ലറിയിലെ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ - മാല കവർന്നു
ആഗ്രയിലെ കക്കർ ജ്വല്ലറിയിൽ ശനിയാഴ്‌ച ഉപഭോക്താക്കളെ പോലെ വന്ന മോഷ്‌ടാക്കൾ സ്വർണമാല കവർന്നു
ആഗ്രയിൽ ജ്വല്ലറിയിൽ മോഷണം
വൈകിട്ട് കട അടയ്‌ക്കുന്നതിന് മുൻപ് സ്‌റ്റോക്കുകൾ പരിശോധിച്ചപ്പോഴാണ് മാല നഷ്‌ടമായത് ശ്രദ്ധയിൽപ്പെട്ടത്. ഇരുവരും ജ്വല്ലറിയിൽ വരുന്നതിന്‍റെയും ഉപഭോക്താക്കൾ എന്ന രീതിയിൽ മാലയ്‌ക്ക് വില ചോദിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സിസിടിവി പതിഞ്ഞിട്ടുണ്ട്. മധുകറിന്‍റെ പരാതിയിൽ പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.