ആഗ്ര (യുപി) :അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 2026 മിഷന്‍ മാര്‍സിന്‍റെ കോഡിങ് ടീമില്‍ ഇടം പിടിച്ച് ആഗ്രയില്‍ നിന്നുള്ള പതിനൊന്നുകാരന്‍. ആഗ്രയിലെ ബരാര സ്വദേശിയായ ദേവാന്‍ശ് ധന്‍ഗറിനാണ് നാസയുടെ കോഡിങ് ടീമിന്‍റെ ഭാഗമാകാനുള്ള അപൂര്‍വ അവസരം ലഭിച്ചിരിക്കുന്നത്. 150ല്‍ അധികം അന്താരാഷ്‌ട്ര, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ദേവാന്‍ശ് പത്തിലധികം ആപ്പുകളും ഈ ചെറുപ്രായത്തിനിടെ നിര്‍മിച്ചിട്ടുണ്ട്.
2026 മിഷന്‍ മാര്‍സ് : നാസയുടെ കോഡിങ് ടീമില്‍ ഇടം പിടിച്ച് പതിനൊന്നുകാരന്‍ - പതിനൊന്നുകാരന്‍ നാസ കോഡിങ് ടീം
150ല്‍ അധികം അന്താരാഷ്‌ട്ര, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ദേവാന്‍ശ് പത്തിലധികം ആപ്പുകളും ഈ ചെറുപ്രായത്തിനിടെ നിര്‍മിച്ചിട്ടുണ്ട്
500 ലധികം വിദ്യാര്‍ഥികള്‍ക്ക് കോഡിങ്ങില്‍ പരിശീലനവും നല്‍കുന്നുണ്ട് ഈ പതിനൊന്നുകാരന്‍. ചെറിയ പ്രായത്തിലേ കമ്പ്യൂട്ടറിനോടും ടെക്‌നോളജിയോടും താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ദേവാന്‍ശിന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദദാരിയായ അച്ഛന്‍ ലഖന്‍ സിങ്ങാണ് കോഡിങ്ങിന്‍റെ ബാല പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. പിന്നീട് യൂട്യൂബ്, മറ്റ് ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്നിവയിലൂടെ കോഡിങ്ങിനെ കുറിച്ച് കൂടുതല്‍ പഠിച്ചു.
ദിവസവും 7-8 മണിക്കൂര്‍ നേരം ദേവാന്‍ശ് കോഡിങ്ങിനായി ചെലവഴിക്കും. എട്ടാം ക്ലാസ് വരെ ദേവാന്‍ശ് സ്‌കൂളില്‍ പോയിട്ടില്ല. പിന്നീട് ഹൈസ്‌കൂളില്‍ ചേര്‍ന്ന് 80 ശതമാനം മാര്‍ക്കോടെ പാസായി. ഇപ്പോള്‍ പതിനൊന്നാം വയസില്‍ ഇന്‍റര്‍ എക്‌സാമിന് (പന്ത്രണ്ടാം ക്ലാസ് പരീക്ഷ) തയ്യാറെടുക്കുകയാണ്. ഗണിതസംബന്ധമായ ഏത് പ്രശ്‌നങ്ങളും ദേവാന്‍ശ് എളുപ്പത്തില്‍ ചെയ്യും. 2021ല്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ ബാല്‍ ഗൗരവ് പുരസ്‌കാരം ലഭിച്ചിരുന്നു.