ന്യൂഡൽഹി: സിയാച്ചിനിൽ ഡ്യൂട്ടിക്കിടെ അഗ്നിവീർ സൈനികന്‍ മരിച്ചതായി കരസേനയുടെ ലേ ആസ്ഥാനമായ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് ഞായറാഴ്‌ച അറിയിച്ചു. സിയാച്ചിൻ ഹിമാനിക്കടുത്ത് വളരെ ഉയരത്തിലുള്ള സ്ഥലത്താണ് സൈനികന്‍ മരണപ്പെട്ടത് (Agniveer Dies on duty In Siachen). മഹാരാഷ്‌ട്ര സ്വദേശിയായ അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്‌മണിന്‍റെ മരണത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും സേനയുടെ എല്ലാ റാങ്ക് ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി.
കാരക്കോറം പർവതനിരകളിൽ ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഹിമാനി ലോകത്തിലെ ഏറ്റവും ഉയർന്ന സൈനികവൽകൃത മേഖലയായി അറിയപ്പെടുന്നു. അവിടെയുളള സൈനികർക്ക് മഞ്ഞുവീഴ്‌ചയും ശക്തമായ കാറ്റും ഇടക്കിടെ നേരിടേണ്ടിവരും.
ALSO READ:ക്യാമ്പിലെ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലം സൈനികന്‍ മരിച്ചു; മരണം സ്ഥാനക്കയറ്റം ലഭിച്ച് 2 മാസം തികയും മുമ്പേ
വളരെ പ്രതികൂലമായ ഈ കാലാവസ്ഥയ്‌ക്കിടയിൽ ഡ്യൂട്ടിയിലുള്ളവർ അതിജീവനത്തിനായി പരമാവധി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതേസമയം ലക്ഷ്‌മണിന്‍റെ മരണത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.
ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിന്‍റെ എല്ലാ റാങ്കുകാരും സിയാച്ചിനിലെ ഡ്യൂട്ടിക്കിടെ ജീവൻ പൊലിഞ്ഞ അഗ്നിവീർ (ഓപ്പറേറ്റർ) ഗവാട്ടെ അക്ഷയ് ലക്ഷ്‌മണിന്‍റെ പരമോന്നത ത്യാഗത്തെ അഭിവാദ്യം ചെയ്യുകയും കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്‌തതായി ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് എക്‌സിൽ കുറിച്ചു.
ALSO READ:കാണാതായിട്ട് 38 വര്‍ഷം, ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹം സിയാച്ചിനില്‍ നിന്ന് കണ്ടെടുത്തു
കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി:സിയാച്ചിനില്‍ പട്രോളിങ്ങിനിടെയുണ്ടായ മഞ്ഞ് വീഴ്‌ചയിൽ കാണാതായ സൈനികന്‍റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി (Indain Army Recovered The Mortal Remains Of Missing Soldier After 38 Years). 1984 മെയ് 29നായിരുന്നു സൈനികനായ ചന്ദ്രശേഖര്‍ മരണമടഞ്ഞത്. ചന്ദ്രശേഖറിന്‍റെ ആർമി നമ്പർ അടങ്ങുന്ന തിരിച്ചറിയൽ ഡിസ്‌കിന്‍റെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ വർഷമാണ് ചന്ദ്രശേഖറിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത്. 1984ല്‍ ഗ്യോംഗ്ല ഗ്ലേസിയറില്‍ പാകിസ്ഥാനെ നേരിടാൻ 'ഓപ്പറേഷൻ മേഘ്‌ദൂത്' എന്ന പേരിൽ ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു കാണാതായ ചന്ദ്രശേഖര്‍.
ALSO READ:ബടിന്‍ഡ ക്യാമ്പിന് സമീപം വീണ്ടും വെടിവയ്‌പ്പ് ; സൈനികന്‍ കൊല്ലപ്പെട്ടു
സൈനിക ക്യാമ്പിന് സമീപം വെടിവയ്‌പ്പ്: പഞ്ചാബിലെ ബടിന്‍ഡ സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഗുര്‍തേജസ് ലഹുരാജ് ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 12 നായിരുന്നു വെടിവയ്‌പ്പുണ്ടായത് (Another Firing At Bathinda Military Station One Soldier Killed).
സൈനിക യൂണിറ്റിന് സമീപം സുരക്ഷ ഡ്യൂട്ടിയില്‍ ആയിരുന്നു ഗുര്‍തേജസ് ലഹുരാജ്. വെടിയൊച്ച കേട്ട് മറ്റ് സൈനികര്‍ പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റ നിലയില്‍ ഗുര്‍തേജസിനെ കണ്ടെത്തിയത്.