കേരളം

kerala

ETV Bharat / bharat

ജീവനെടുത്ത അഗ്നിപഥ് പദ്ധതി; സെക്കന്തരാബാദ് വെടിവയ്‌പ്പില്‍ യുവാവിന്‍റെ വിയോഗം എഴുത്ത് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെ

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്‌പ്പില്‍ ഇല്ലാതായത് ഒരു ചെറുപ്പക്കാരന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്

agnipath protestwhat is agneepath scheme  agneepath protest live  agneepath yojana protest  agneepath scheme army  Agnipath scheme protest reason  Agnipath army recruitment plan  Army recruitment 2022 news  Agnipath scheme controversy  Agnipath Recruitment Scheme  agneepath scheme for army recruitment  Agnipath scheme protest  Agnipath recruitment new age limit  അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം  സെക്കന്തരാബാദ് വെടിവയ്പ്പ് യുവാവ് കൊല്ലപ്പെട്ടു  സെക്കന്തരാബാദ് പ്രതിഷേധം യുവാവ് മരണം  സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്‍ മരണം  സെക്കന്തരാബാദ് അഗ്നിപഥ് പ്രതിഷേധം
ജീവനെടുത്ത അഗ്നിപഥ് പദ്ധതി; സെക്കന്തരാബാദ് വെടിവയ്‌പ്പില്‍ യുവാവിന്‍റെ വിയോഗം എഴുത്ത് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെ

By

Published : Jun 18, 2022, 3:32 PM IST

ഹൈദരാബാദ്:സൈന്യത്തില്‍ ചേരുകയായിരുന്നുവാറങ്കല്‍ സ്വദേശി ദാമോദർ രാകേഷിന്‍റെ സ്വപ്‌നം. എന്നാല്‍ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ദാമോദര്‍ ഇനിയില്ല. തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്‌പ്പില്‍ ഇല്ലാതായത് ഒരു ചെറുപ്പക്കാരന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്.

വഖാനാപുരം ദബിര്‍പേട്ട സ്വദേശികളായ കുമാരസ്വാമി-പൂലമ്മ ദമ്പതികളുടെ മകനാണ് ഇരുപത്തിമൂന്നുകാരനായ ദാമോദര്‍ രാകേഷ്. അവസാന വർഷ ബിരുദ വിദ്യാർഥി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ദാമോദര്‍.

സെക്കന്താരാബാദ് വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട് യുവാവ്

ദാമോദറിന്‍റെ സഹോദരി ബിഎസ്‌എഫിലാണ്. ആറ് മാസം മുമ്പ് നടന്ന ആർമി റിക്രൂട്ട്‌മെന്‍റ് റാലിയിൽ കായിക ക്ഷമത പരീക്ഷ പാസായ ദാമോദര്‍ എഴുത്ത് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം.

വെളളിയാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ പൊലീസിന്‍റെ വെടിയേറ്റ ദാമോദറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ പോവുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് ആ ഇരുപത്തിമൂന്നുകാരന്‍ വീട്ടില്‍ നിന്ന് പോയത്. ഒടുവില്‍ കുടുംബത്തിനെ തേടിയെത്തിയത് മകന്‍ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്തയും.

Also read: അണയാതെ അഗ്നിപഥ്: ബിഹാറില്‍ വാഹനം കത്തിച്ചു, കര്‍ണാടകയില്‍ ലാത്തിചാര്‍ജ്

ABOUT THE AUTHOR

...view details