കേരളം

kerala

ETV Bharat / bharat

Agenda of G20 Summit in Delhi | ജി 20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് തുടക്കമായി; ഇന്ത്യയുടെ അജണ്ടയിൽ ഉറ്റുനോക്കി ലോകരാജ്യങ്ങൾ - G20 Summit

The 18th G20 summit started today in Delhi | 'ഒരു ഭൂമി,'ഒരു കുടുംബം' എന്നിങ്ങനെയുള്ള രണ്ട് സെഷനുകളാണ് ഇന്ന് നടക്കുക. പത്തിലധികം രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് എന്നിവർ ഉച്ചകോടിയില്‍ പങ്കെടുക്കില്ല.

G20 Summit in Delhi  ജി 20 ഉച്ചകോടി  Agenda of G20 Summit in Delhi  The 18th G20 summit started today in Delhi  Vasudhaiva Kutumbakam  വസുധൈവ കുടുംബകം  One Earth One Family One Future  ജി20 ഉച്ചകോടി
G20 Summit in Delhi: Here's what's on agenda

By ETV Bharat Kerala Team

Published : Sep 9, 2023, 10:17 AM IST

Updated : Sep 9, 2023, 12:04 PM IST

ജി 20 ഉച്ചകോടിക്ക് തുടക്കം

ന്യൂഡൽഹി:18-ാമത് ജി20 ഉച്ചകോടിക്ക് ഇന്ന് മുതൽ ഡൽഹിയിൽ തുടക്കമായി. 19 അംഗരാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും 14 അന്താരാഷ്‌ട്ര സംഘടന മേധാവികളും പങ്കെടുക്കുന്നത്. രാജ്യതലസ്ഥാനം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ഇന്ത്യയുടെ അജണ്ട എന്തായിരിക്കും എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത് (Agenda of G20 Summit in Delhi). ഇതാദ്യമായാണ് ജി20 ഉച്ചകോടിയ്‌ക്ക് (G20 Summit) ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.

പുതുതായി ഉദ്ഘാടനം ഭാരത് മണ്ഡപത്തിലാണ് സെപ്‌റ്റംബർ 9-10 തീയതികളിലായി ജി20 നേതാക്കളുടെ സമ്മേളനം നടക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മുതൽ ലോകനേതാക്കൾ വേദിയിൽ എത്തിയതോടെ ഉച്ചകോടിയ്‌ക്ക് തുടക്കമായി (The 18th G20 summit started today in Delhi). 10.30 ഓടെ ആദ്യ സെഷനായ 'ഒരു ഭൂമി'ക്ക് തുടക്കമാകും. ഈ സെഷനിൽ വർദ്ധിച്ച ലഘൂകരണ പ്രക്രിയയിലൂടെ കാലാവസ്ഥ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതോടൊപ്പം തന്നെ 'ആഗോള നെറ്റ് സീറോ എമിഷൻ' എന്ന അജണ്ട പ്രാവർത്തികമാക്കാൻ ആവശ്യമായ നടപടകളും ചർച്ച ചെയ്യും. ഹരിതഗൃഹ വാതകങ്ങളുടെ (കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് മുതലായവ) പുറന്തള്ളല്‍ പൂർണമായും ഒഴിവാക്കും എന്നതല്ല ഇത് അർഥമാക്കുന്നത്. മറിച്ച് അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

'വസുധൈവ കുടുംബകം' (Vasudhaiva Kutumbakam) അല്ലെങ്കിൽ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയമാണ് ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ളത്. പുരാതന സംസ്‌കൃത ഗ്രന്ഥമായ മഹാ ഉപനിഷത്തിൽ നിന്ന് കടമെടുത്തതാണ് ഈ ആശയം. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, സൂക്ഷ്മാണുക്കൾ അടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും മൂല്യവും ഭൂമിയിലെയും വിശാലമായ പ്രപഞ്ചത്തിലെയും അവയുടെ പരസ്പരബന്ധവുമാണ് ഈ ആശയം അർഥമാക്കുന്നത്. 'ഒരു ഭൂമി' സെഷന്റെ സമാപനത്തിന് ശേഷം ഉച്ചഭക്ഷണത്തിന് പിരിയും. തുടർന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ 'ഒരു കുടുംബം' എന്ന വിഷയത്തിൽ രണ്ടാമത്തെ സെഷന് തുടക്കമാകും.

യുക്രെയ്‌ൻ സമവായം വെല്ലുവിളിയായേക്കും.. ആഫ്രിക്കൻ യൂണിയനെ ജി20 അംഗമായി ഉൾപ്പെടുത്തുക, യുക്രെയ്‌ൻ യുദ്ധവുമായി ബന്ധപ്പെട്ടുള്ള സംയുക്ത പ്രസ്‌താവനയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക എന്നി പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഇന്ത്യയുടെ ശ്രമം. സമഗ്രമായ വളർച്ച, ഡിജിറ്റൽ നവീകരണം, കാലാവസ്ഥ പ്രതിരോധം, ആഗോള ആരോഗ്യ സമത്വം തുടങ്ങിയ വിവിധ വിഷയങ്ങളിലും അദ്ധ്യക്ഷത വഹിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ പൗരൻമാരുടെ ആഗോള ക്ഷേമത്തിന് സഹായകരമായ കാര്യങ്ങൾ പരിപോഷിപ്പിക്കുകയാണ് ഇന്ത്യ. ലോക നേതാക്കളുടെ ഒത്തുചേരൽ മനുഷ്യ കേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിച്ചിരുന്നു.

വൈകിട്ട് ഏഴ് മണിയോടെ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു (Indian President Droupadi Murmu) ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്ന് നടക്കും. വിദേശ പ്രതിനിധികൾക്കും മന്ത്രിമാർക്കും ഒപ്പം രാജ്യത്തെ ചില മുതിർന്ന നേതാക്കൻമാരും പങ്കെടുക്കും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തുടങ്ങിയ പ്രമുഖർ രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും വാരാന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കില്ല എന്നത് ശ്രദ്ധേയമാണ്. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ്ങും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും പങ്കെടുക്കും.

നൈജീരിയ, അർജന്‍റീന, ഇറ്റലി, കോംറോസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, യു.കെ, ജപ്പാൻ, സൗദി അറേബ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഈജിപ്‌റ്റ്, ഓസ്‌ട്രേലിയ, യുഎസ്, കാനഡ, ചൈന, യുഎഇ, ബ്രസീൽ, ഇന്തോനേഷ്യ, തുർക്കി, സ്‌പെയ്ൻ, ജർമനി, ഫ്രാൻസ്, മൗറീഷ്യസ്, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ എന്നി രാജ്യങ്ങളാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Last Updated : Sep 9, 2023, 12:04 PM IST

ABOUT THE AUTHOR

...view details