വാരാണസി : പഠനത്തിനും അറിവ് നേടുന്നതിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് അമല്‍ദാരി സിംഗ് (84).'ഋഗ്വേദത്തിലെ ക്ലാസിക്കൽ സംഹിതകളുടെ താരതമ്യവും വിമർശനാത്മകവുമായ പഠനവും' എന്ന ഗവേഷണത്തിന് ഇദ്ദേഹത്തെ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരിക്കുകയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി.
പ്രായമൊരു പ്രശ്നമേയല്ല പഠനത്തിന് ; 84ാം വയസില്‍ ഡി ലിറ്റ് ബിരുദം നേടി അമല്‍ദാരി സിംഗ്
'ഋഗ്വേദത്തിലെ ക്ലാസിക്കൽ സംഹിതകളുടെ താരതമ്യവും വിമർശനാത്മകവുമായ പഠനവും' എന്ന ഗവേഷണത്തിനാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കിയത്
ഉത്തര്‍ പ്രദേശിലെ ജനുപൂര്‍ ജില്ലയില്‍ 1938ല്‍ ആണ് ഇദ്ദേഹം ജനിച്ചത്. 1966ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി സ്വന്തമാക്കി. ശേഷം എൻസിസിയിലും യൂണിവേഴ്സിറ്റിയിലൂമായി ഔദ്യോഗിക ജീവിതം തുടങ്ങി. ജോധ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായും ജോലി ചെയ്തിരുന്നു.
റിട്ടയര്‍മെന്‍റിന് ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വേദിക് ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റില്‍ പഠനം തുടര്‍ന്നു. 2021ല്‍ ആണ് ഡി ലിറ്റ് ബിരുദത്തിന് അപേക്ഷിക്കുന്നത്. മറ്റേതൊരു വിദ്യാർഥിയേയും പോലെ താന്‍ പൂർണ ആരോഗ്യവാനാണെന്ന് സിംഗ് പറയുന്നു.