കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ ഡീസൽ വില 100 കടന്നു: ഒൻപത് സംസ്ഥാനങ്ങൾ സെഞ്ചുറി കടന്നു - സെഞ്ചുറി

ഡൽഹിയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ. ലിറ്ററിന് 97.50 രൂപയും ഡീസൽ ലിറ്ററിന് 88.23 രൂപയുമായി.

After Rajasthan  diesel hits Rs 100 in Odisha  New Delhi  Rajasthan, diesel prices  ഒഡിഷയിൽ ഡീസൽ വില  സെഞ്ചുറി  ഇന്ധന വില
ഒഡിഷയിൽ ഡീസൽ വില 100 കടന്നു: കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങൾക്ക് സെഞ്ചുറി

By

Published : Jun 22, 2021, 5:23 PM IST

ന്യൂഡൽഹി: ഒഡിഷയിൽ ഡീസൽ വില 100 കടന്നു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 26 പൈസയും കൂടിയതോടെയാണ് സംസ്ഥാനത്ത് ഇന്ധന വില 100 കടന്നത്. ഡൽഹിയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ. ലിറ്ററിന് 97.50 രൂപയും ഡീസൽ ലിറ്ററിന് 88.23 രൂപയുമായി.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിലവിൽ ഇന്ധന വില നൂറിന് മുകളിലാണ്. കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ ഇന്ധന വില സെഞ്ചുറി കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്‌മീർ, ഒഡിഷ, ലഡാക്ക് എന്നിവിടങ്ങളാണ് 100 കടന്ന സംസ്ഥാനങ്ങൾ.

Also read: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ

മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങൾ നേരത്തെ തന്നെ 100 കടന്നിരുന്നു. മുംബൈയിൽ പെട്രോൾ (103.63), ഡീസൽ (95.72) എന്നിങ്ങനെയാണ് നിലവിലെ വില.

ABOUT THE AUTHOR

...view details