ന്യൂഡല്‍ഹി:വാക്സിനിൽ നിന്ന് എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടായാൽ കമ്പനിക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമായി സിറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്ത്. ഫൈസര്‍ സമാന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ആവശ്യം. വിദേശ കമ്പനിയായ ഫൈസറിന് പരിരക്ഷ ലഭിച്ചതോടെ ഇന്ത്യയിലെ എല്ലാ മരുന്ന് കമ്പനികളും സമാന ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ രാജ്യത്തെ മറ്റ് മരുന്ന് കമ്പനി അധികൃതരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഫൈസറിന്‍റെ അപേക്ഷ സർക്കാർ പരിഗണനയിലാണെന്നും തീരുമാനമുണ്ടായിട്ടില്ലെന്നും നീതി ആയോഗ് അംഗമായ ഡോ. വി കെ പോൾ നേരത്തെ പറഞ്ഞിരുന്നു.
നിയമ പരിരക്ഷ ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്ത് - കൊവിഡ് മരുന്ന്
വാക്സിനിൽ നിന്ന് എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടായാൽ കമ്പനിക്കെതിരെയുണ്ടാകുന്ന നിയമ നടപടികളില്‍ നിന്ന് സുരക്ഷ വേണമെന്നാണ് ആവശ്യം.
അതേസമയം ഇന്ത്യയുടെ വാക്സിനേഷന്‍ ചരിത്രത്തിൽ ഒരു ഇന്ത്യന്‍ കമ്പനിയും ഇതുവരെ നഷ്ടപരിഹാര ബോണ്ട് ആവശ്യകത ഉന്നയിച്ചിട്ടില്ലെന്ന് ഐസിഎംആർ മുന്‍ ഉദ്യോഗസ്ഥനായ ഡോ. നിർമൽ. കെ. ഗാംഗുലി പറഞ്ഞു. എന്നാല്‍ ചില അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച വാക്സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഇന്ത്യയിൽ ക്ളിനിക്കൽ പരീക്ഷണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിനകം അംഗീകരിച്ചിട്ടുള്ളതോ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളതോ ആയ വാക്സിനുകൾക്ക് ഈ തീരുമാനം ബാധകമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
also read:വാക്സിന്‍ നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ലെന്ന് ഐസിഎംആർ മുന്‍ ഉദ്യോഗസ്ഥന്‍