ചണ്ഡിഗഡ്:പഞ്ചാബിൽ അദ്യമായി ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്‌തു. ജലന്ദർ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിന് ശേഷം ആദ്യമായാണ് രാജ്യത്തെ മറ്റൊരു സംസ്ഥാനത്ത് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.
പഞ്ചാബിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു - ഗ്രീൻ ഫംഗസ്
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതിന് പിന്നാലെ ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നിങ്ങനെ വിവിധതരം വൈറസുകളും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.
![പഞ്ചാബിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു Green Fungus green fungus reported in jalandhar new fungus punjab reported new fungus ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു ഗ്രീൻ ഫംഗസ് പഞ്ചാബിൽ ഗ്രീൻ ഫംഗസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12202784-thumbnail-3x2-green.jpg)
60 വയസുകാരനിലാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ നേരത്തെ കൊവിഡ് ബാധിതനായിരുന്നു എന്നും നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also Read:കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി
ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരിൽ കണ്ടുവരുന്ന അതേ ലക്ഷണങ്ങൾ തന്നെയാണ് ഗ്രീൻ ഫംഗസ് ബാധിതനിലും കണ്ടുവരുന്നത് എന്ന് ഡോക്‌ടർമാർ അറിയിച്ചു. ജൂൺ 14ന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് 34 കാരനായ രോഗിയെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് വിമാനമാർഗം എത്തിച്ചിരുന്നു. നേരത്തെ രാജ്യത്ത് ബ്ലാക്ക്, യെല്ലോ, വൈറ്റ് എന്നിങ്ങനെ വൈറസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.