മഹാരാഷ്‌ട്ര: കാട് വിട്ട് നാട്ടിലിറങ്ങിയ കടുവ ഹൈവേ മുറിച്ച് കടക്കാനാവാതെ കുടുങ്ങി. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരിലെ നാഗ്‌ഭിദ് - ബ്രഹ്മപുരി ഹൈവേയിലെ സൈഗതയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. റോഡ് മുറിച്ച് കടക്കാന്‍ കടുവ കുറെ സമയം ശ്രമം നടത്തിയെങ്കിലും ഹൈവേയിലെ വാഹന തിരക്ക് കാരണം റോഡരികില്‍ തന്നെ നിന്നു.
വാഹന തിരക്ക്; മറുവശത്തേക്ക് എത്തണം; റോഡിലിറങ്ങിയ കടുവ കുടുങ്ങി; വനപാലകരെത്തി വഴിയൊരുക്കി - നാഗ്ഭിദ്ബ്ര ഹ്മപുരി ഹൈവേ
മഹാരാഷ്‌ട്രയിലെ നാഗ്‌ഭിദ് - ബ്രഹ്മപുരി ഹൈവേ മുറിച്ച് കടക്കാന്‍ കഴിയാതെ കുടുങ്ങിയ കടുവയ്‌ക്ക് വാഹനം തടഞ്ഞ് വഴിയൊരുക്കി വനപാലകര്‍
വാഹന തിരക്ക്; മറുവശത്തേക്ക് എത്തണം; റോഡിലിറങ്ങിയ കടുവ കുടുങ്ങി; വനപാലകരെത്തി വഴിയൊരുക്കി
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനപാലകര്‍ വാഹനങ്ങള്‍ തടഞ്ഞ് കടുവയ്‌ക്ക് പോകാന്‍ വഴിയൊരുക്കി. റോഡില്‍ വാഹനങ്ങള്‍ നിലച്ചതോടെ കടുവ വേഗത്തില്‍ ഹൈവേ മുറിച്ച് കടന്ന് മറുവശത്ത് കൂടെ കാട്ടിലേക്ക് കയറി.