ഭോപാൽ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ശസ്ത്രക്രിയ വിജയകരം. നേരത്തെ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇയാൾക്ക് ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ ഒരുമിച്ച് പിടിപെടുകയായിരുന്നു. കൊവിഡ് മുക്തി നേടിയെങ്കിലും ഇയാൾക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യനില ഗുരുതരമാക്കി. തുടർന്നാണ് രോഗിയെ ശസ്‌ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ശസ്ത്രക്രിയ വിജയകരം - ഭോപാൽ
മധ്യപ്രദേശിൽ രണ്ട് പേർക്കാണ് ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ ഒരുമിച്ച് സ്ഥിരീകരിച്ചത്.
ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ശസ്ത്രക്രിയ വിജയകരം
Read more: ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ
ഭോപ്പാലിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 42 വയസുള്ള ഒരു രോഗിക്കാണ് ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗി ഹമീദിയ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ഫംഗസ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.