ന്യൂഡല്‍ഹി : നിലവിലെ കൊവിഡ് പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്, മരണനിരക്ക് കുത്തനെ കൂടുന്നു, ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമല്ല. ബിജെപി ജനസേവനമല്ല, ജീവഹാനിയാണ് നടത്തുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും കോൺഗ്രസ് വക്താവ് ജെയ്‌വീര്‍ ഷേർഗിൽ പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ ഡല്‍ഹി ഹൈക്കോടതിയും വിമര്‍ശനമുന്നയിച്ചിരുന്നു. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്
കൊവിഡ് കേസുകള്‍ കുത്തനെ കൂടുമ്പോഴും ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്ന തിരക്കിലാണെന്ന് കോണ്‍ഗ്രസ്.
കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തിലും ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്ന തിരക്കിലാണെന്നും ഷേർഗിൽ ആരോപിച്ചു. വ്യാഴാഴ്ച മാത്രം മൂന്ന് റാലികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ അഭിസംബോധന ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, ഇത്തരക്കാരുടെ കയ്യില്‍ രാജ്യത്തെ സമര്‍പ്പിക്കുന്നത് എന്തിനാണെന്ന് ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിനുകളും കൊണ്ടുവരും, 5 ട്രില്യണ്‍ സാമ്പത്തിക ശക്തിയായി ഉയര്‍ത്തും എന്നൊക്കെ പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ഇന്ന് സഹായത്തിന് വേണ്ടി കരയുകയാണെന്നും, ജനങ്ങള്‍ക്ക് ഓക്സിജന്‍ പോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും ജെയ്‌വീര്‍ ഷേർഗിൽ പറഞ്ഞു. രാജ്യത്തെ ഇത്തരം ദുരിത ഘട്ടത്തിലേക്ക് തള്ളി നീക്കിയ ബിജെപിക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.