കേരളം

kerala

ETV Bharat / bharat

Rajasthan Biparjoy | ബിപര്‍ജോയ്‌ക്ക് പിന്നാലെ പാമ്പുകടിയേറ്റത് 19 പേര്‍ക്ക്

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ മരുപ്രദേശമായ ചൗഹ്‌താനില്‍ 24 മണിക്കൂറിനിടെ 19 പേര്‍ക്കാണ് പാമ്പ് കടിയേറ്റത്

biporjoy  snakebite  snakebite increasing in rajastan  rajastan  rain  cyclone  rain updation  weather  രാജസ്ഥാനില്‍ പെയ്‌തൊഴിയാത്ത ദുരന്തം  ബിപര്‍ജോയ്‌ക്ക്  പാമ്പ് കടിയേറ്റു  രാജസ്ഥാനിലെ ബാര്‍മര്‍ ജില്ല  ആശുപത്രിയില്‍ വെള്ളം കയറി  മഴ  ബാര്‍മര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
രാജസ്ഥാനില്‍ പെയ്‌തൊഴിയാത്ത ദുരന്തം; ബിപര്‍ജോയ്‌ക്ക് പിന്നാലെ 19 പേര്‍ക്ക് പാമ്പ് കടിയേറ്റു

By

Published : Jun 19, 2023, 9:27 PM IST

ബാര്‍മര്‍ : ബിപര്‍ജോയ് വിതയ്‌ക്കുന്ന നാശത്തിനൊപ്പം രാജസ്ഥാനില്‍ പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 19 പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ മരുപ്രദേശമായ ചൗഹ്‌താനിലാണ് കൂടുതല്‍ സംഭവങ്ങളും.

ബിപര്‍ജോയ്‌ക്ക് പുറമെ പുതിയ പ്രതിസന്ധി ഉടലെടുത്തത് ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. എന്നാല്‍, ഡോക്‌ടര്‍മാര്‍ സമയബന്ധിതമായി ഇടപെട്ടതിനെ തുടര്‍ന്ന് പാമ്പ് കടിയേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. 19 പേരെയും ചൗഹ്‌താന്‍ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

15 പേരും ഗുരുതരാവസ്ഥ തരണം ചെയ്‌തു : ജോലിക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് തനിക്ക് പാമ്പ് കടിയേറ്റതെന്ന് ഒരാള്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നാണ് പാമ്പ് കടിയേറ്റ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതെന്ന് ഡെപ്യൂട്ടി സിഎംഎച്ച്ഒ ഡോ പി സി ദീപന്‍ വ്യക്തമാക്കി. ജില്ലയിലെ ഛോത്താനിലെ ഗംഗാസാര, ഖരിയ റാത്തോഡൻ, ചാദർ, ഉപർളയിലെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് രോഗികളില്‍ അധികവും. ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തിരിക്കുന്ന 15 പേരും ഗുരുതരാവസ്ഥയില്‍ നിന്ന് മുക്തി നേടിയതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

നാല് രോഗികള്‍ ഇതിനോടകം തന്നെ ഡിസ്‌ചാര്‍ജ് ആയിട്ടുണ്ട്. ജില്ല ആശുപത്രിയില്‍ ആന്‍റി വെനത്തിന് ക്ഷാമമൊന്നുമില്ലെന്നാണ് വിവരം. ബിപര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ശക്തമായ മഴയെത്തുടര്‍ന്ന്, മാളങ്ങളിലായിരുന്ന പാമ്പുകളും മറ്റും കൂട്ടത്തോടെ പുറത്തുവന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.

അതേസമയം, വന്‍ ദുരന്തം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ബിപര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. ബിപര്‍ജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ രാജസ്ഥാനിലെ ഏതാനും ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്‌തുകൊണ്ടിരിക്കുന്നത്.

ആശുപത്രിയില്‍ വെള്ളം കയറി : ബിപര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അജ്‌മീറിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ വെള്ളം കയറി. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ ഞായറാഴ്‌ചയുണ്ടായ(ജൂണ്‍ 18) ശക്തമായ മഴയ്‌ക്ക് പിന്നാലെയാണ് ആശുപത്രിയില്‍ വെള്ളം കയറിയത്. ആശുപത്രിയിലെ ഒന്നാം നിലയില്‍ വെള്ളം കയറിയിട്ടുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ഡോക്‌ടര്‍ തരുണ്‍ പറഞ്ഞു.

അറബിക്കടലില്‍ രൂപം കൊണ്ട ബിപര്‍ജോയ് വെള്ളിയാഴ്‌ച ഉച്ചയോടെയാണ് രാജസ്ഥാന്‍ തീരം തൊട്ടത്. ഇതേതുടര്‍ന്ന് ശനിയാഴ്‌ച രാത്രി മുതല്‍ അജ്‌മീറിലും സമീപ പ്രദേശങ്ങളിലുമെല്ലാം കനത്ത മഴയുണ്ടായിരുന്നെങ്കിലും ഞായറാഴ്‌ച കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ മഴ മൂലം വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

ശക്തമായി ആഞ്ഞടിച്ച ബിപര്‍ജോയ്‌ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നും ദക്ഷിണ രാജസ്ഥാനിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം ഡയറക്‌ടര്‍ ഡോ. മൃത്യുഞ്ജയ്‌ അറിയിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയ്‌ക്ക് പുറമെ സിരോഹി, ഉദയ്‌പൂര്‍, ജലോര്‍, ജോധ്‌പൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്. മഴ കനത്ത സാഹചര്യത്തില്‍ ഈ ജില്ലകളിലെല്ലാം റെഡ്‌ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനില്‍ 50-60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

ABOUT THE AUTHOR

...view details