കേരളം

kerala

ETV Bharat / bharat

റെക്കോഡ് വാക്‌സിനേഷൻ ഡ്രൈവ്; അഭിനന്ദിച്ച് പ്രധാനമന്ത്രി - record vaccination drive on Monday

80 ലക്ഷം പേർക്കാണ് തിങ്കളാഴ്ച വാക്‌സിൻ നൽകിയത്.

രാജ്യത്തെ റെക്കോർഡ് വാക്‌സിനേഷൻ ഡ്രൈവ്  പ്രധാനമന്ത്രി നരേന്ദ്ര മോദി  റെക്കോർഡ് വാക്‌സിനേഷൻ  PM says 'Well done India  After 80 lakh vax jabs in a day  vaccination drive on Monday  record vaccination drive on Monday  record vaccination drive
രാജ്യത്തെ റെക്കോർഡ് വാക്‌സിനേഷൻ ഡ്രൈവിൽ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By

Published : Jun 22, 2021, 9:41 AM IST

ന്യൂഡൽഹി:തിങ്കളാഴ്‌ച രാജ്യത്ത് നടന്ന റെക്കോഡ് വാക്‌സിനേഷൻ ഡ്രൈവിൽ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80 ലക്ഷം പേർക്കാണ് തിങ്കളാഴ്ച വാക്‌സിൻ നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 28.80 കോടിയിലധികമായി. കൊവിഡിനെ നേരിടാനുള്ള ഏറ്റവും ശക്തമായ ആയുധമായി വാക്സിൻ തുടരുന്നു. കൊവിഡിനെതിരെ പോരാടുന്നവരുടെ കഠിനാധ്വാനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ALSO READ:ബിജെപി നേതാവ് പങ്കെടുത്ത പരിപാടിയിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച് കർഷകർ

രാജ്യത്ത് 38,24,408 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി ഇതുവരെ 28,00,36,898 പേർക്ക് വാക്‌സിൻ നൽകി. 30,39,996 ഡോസുകൾ ഞായറാഴ്ച നൽകി. 1,01,25,143 ആരോഗ്യപ്രവർത്തകർ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു. 70,72,595 പേർ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു. 18നും 44നും ഇടയിൽ പ്രായമുള്ള 5,59,54,551 പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 12,63,242 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. 45നും59 നും ഇടയിൽ പ്രായമുള്ള 8,07,11,132 പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 1,27,56,299 പേർക്ക് രണ്ടാമത്തെ ഡോസ് നൽകി. 60 വയസിനു മുകളിൽ പ്രായമുള്ള 6,47,77,302 പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 2,11,51,815 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു.

ABOUT THE AUTHOR

...view details