ബെംഗളൂരു: പ്രണയിച്ചയാള്‍ക്കൊപ്പം ജീവിക്കാനായി 35 വര്‍ഷം കാത്തിരിക്കുക. മൊയ്‌തീന്‍-കാഞ്ചനമാല പ്രണയ കഥയോട് സാമ്യം തോന്നുമെങ്കിലും 65കാരായ ജയമ്മയുടേയും ചിക്കണ്ണയുടേയും പ്രണയം ഒടുവില്‍ ദുരന്ത പര്യവസാനമായില്ല. ഇരുവരും ജീവിതത്തില്‍ ഒരുമിച്ചു.
മൈസൂര്‍ ഹെബ്ബല സ്വദേശികളായ ജയമ്മയുടേയും ചിക്കണ്ണയുടേയും പ്രണയവും വേര്‍പിരിയലും വിവാഹവുമെല്ലാം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രണയിച്ചെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. പിന്നീട് ജയമ്മ വേറെ വിവാഹം കഴിച്ചു. ചിക്കണ്ണ അവിവാഹിതനായി തുടർന്നു.