അമരാവതി: അഞ്ച് വയസുള്ളപ്പോൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് 52കാരനായ സഹോദരനെതിരെ പരാതി നല്‍കി 44കാരി. 1983നും 1991നും ഇടയിൽ മഹാരാഷ്ട്രയിലെ രാജപേത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പീഡന വിവരം പെണ്‍കുട്ടി മതാപിതാക്കളെ അറിയിച്ചെങ്കിലും അവര്‍ അത് അവഗണിക്കുകയാണ് ഉണ്ടായത്.
അഞ്ചാമത്തെ വയസില്‍ ലൈംഗിക പീഡനം; 31 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനെതിരെ പരാതി നല്‍കി യുവതി - സഹോദരനെതിരെ പരാതി നല്‍കി യുവതി
1983 നും 1991 നും ഇടയിൽ മഹാരാഷ്ട്രയിലെ രാജപേത്ത് മേഖലയിലാണ് സംഭവം. പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചെങ്കിലും അവര്‍ അത് അവഗണിച്ചു. നീതി ആവശ്യപ്പെട്ട് യുവതി ദേശീയ വനിത കമ്മിഷനെയും സമീപിച്ചിട്ടുണ്ട്
പിന്നീട് അവളുടെ അച്ഛന്‍ മരിക്കുകയും അമ്മ രോഗബാധിതയാകുകയും ചെയ്‌തതോടെ മറ്റാരോടും പെണ്‍കുട്ടി വിവരം പറഞ്ഞില്ല. എന്നാല്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ സഹോദരന്‍ തന്നോട് ചെയ്‌ത അനീതിക്കെതിരെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് അമരാവതി പൊലീസ് സഹോദരന് എതിരെ ബലാത്സംഗത്തിന് കേസെടുത്തു.
യുവതിയുടെ സഹോദരന്‍ നിലവില്‍ മുംബൈയിലെ മലാദ് മേഖലയിലാണ് താമസിക്കുന്നത്. അതിനാല്‍ നോയിഡ പൊലീസ് സ്റ്റേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. കൂടാതെ ദേശീയ വനിത കമ്മിഷനിലും യുവതി പരാതി നല്‍കി.