ജയപ്പൂര്‍ :ആഫ്രിക്കന്‍ യുവതിയില്‍ നിന്ന് 4.7 കോടിയുടെ ഹെറോയിന്‍ പിടികൂടി. 70 ക്യാപ്സ്യൂളുകളിലായാണ് ഇവര്‍ മയക്കുരുന്ന് കടത്തിയത്. ഇവരുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിവസ്‌തു.
ജയ്‌പൂര്‍ ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. ഷാര്‍ജയില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നതെന്ന് ഡിആര്‍ഐ അറിയിച്ചു. യുവതിയെ കോടതിയുടെ സമ്മതത്തോടെ 5-6 ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.