കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ 18 കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശി പിടിയില്‍ - മുംബൈ വിമാനത്താവളം

ആഫ്രിക്കയില്‍ നിന്ന് ദുബായ്‌ വഴിയെത്തിയ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നാണ് രണ്ട് കിലോ കൊക്കെയ്‌ൻ പിടിച്ചെടുത്തത്

African national held with cocaine  cocaine smuggling news  കൊക്കെയ്‌ൻ കടത്ത്  മുംബൈ വിമാനത്താവളം  ലഹരിക്കടത്ത് വാര്‍ത്തകള്‍
മുംബൈയില്‍ 18 കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശി പിടിയില്‍

By

Published : Nov 25, 2020, 8:41 PM IST

മുംബൈ:18 കോടി വിലമതിക്കുന്ന രണ്ട് കിലോ കൊക്കെയ്‌നുമായി ഗിനിയ സ്വദേശി അറസ്റ്റില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് മൗസ കമാറ എന്നയാളെ പിടികൂടിയത്. ആഫ്രിക്കയില്‍ നിന്ന് ദുബായ്‌ വഴിയാണ് ഇയാള്‍ മുംബൈയിലെത്തിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരു കിലോ കൊക്കെയ്‌നുമായി മാല്‍വി സ്വദേശിയായ യുവതി മുംബൈയില്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 27 കോടിയുടെ കൊക്കെയ്‌നാണ് മുംബൈ വിമാനത്താളത്തില്‍ നിന്നും പിടിച്ചെടുത്തത്.

ABOUT THE AUTHOR

...view details