കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് അഫ്‌ഗാൻ പ്രതിനിധി മാമുന്ദ്സെ - താലിബാൻ

അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടതോടെ ഓഗസ്റ്റ് 15ന് താലിബാൻ അഫ്‌ഗാൻ ഭരണം കൈയടക്കിയിരുന്നു.

afghanistan  Farid Mamundzay  taliban  kabool  അഫ്‌ഗാൻ പ്രതിനിധി  ഫരീദ് മാമുന്ദ്സെ  താലിബാൻ  അഫ്‌ഗാൻ
ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് അഫ്‌ഗാൻ പ്രതിനിധി മാമുന്ദ്സെ

By

Published : Aug 22, 2021, 8:03 PM IST

ന്യൂഡൽഹി: താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയതിനു ശേഷമുള്ള രാജ്യത്തിന്‍റെ ദുരിതത്തിൽ സഹാനുഭൂതിയും പിന്തുണയും അറിയിച്ച ഇന്ത്യക്കാർക്കും നയതന്ത്ര ദൗത്യങ്ങൾക്കും അഭിനന്ദനം അറിയിച്ച് ഇന്ത്യയിലെ അഫ്‌ഗാൻ അംബാസഡർ ഫരീദ് മാമുന്ദ്സെ.

അഫ്‌ഗാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് നല്ല നേതൃത്വവും അനുകമ്പ മനോഭാവവും അന്താരാഷട്ര പിന്തുണയുമുണ്ടെങ്കിൽ മാത്രമെ ഒരു പരിധി വരെ അവസാനം ഉണ്ടാകൂവെന്നും മാമുന്ദ്സെ ട്വിറ്ററിൽ കുറിച്ചു.

താലിബാൻ രാജ്യം പിടിച്ചെടുത്തതുമുതൽ താലിബാന്‍റെ അടിച്ചമർത്തലിലൂടെയുള്ള ഭരണത്തെ കുറിച്ചുള്ള ഭയം അഫ്‌ഗാൻ പൗരന്മാരെ ഉൾപ്പെടെ രാജ്യം വിടാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്.

കാബൂളിൽ നിന്ന് ഇന്ത്യ ഞായറാഴ്ച നിന്ന് 300ഓളം പേരെ ഒഴിപ്പിച്ച് രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നു. അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടതോടെ ഓഗസ്റ്റ് 15ന് താലിബാൻ അഫ്‌ഗാൻ ഭരണം കൈയടക്കിയിരുന്നു.

Also Read: പഞ്ച്ഷിറിനെ ആക്രമിക്കാനൊരുങ്ങി താലിബാൻ

ABOUT THE AUTHOR

...view details