ന്യൂഡൽഹി :അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന് പിന്നാലെ പാക്-താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഡല്‍ഹിയില്‍ അഫ്‌ഗാൻ അഭയാർഥികളുടെ പ്രകടനം. 'പാകിസ്ഥാനും ഭീകരതയും നാണയത്തിന്‍റെ രണ്ട് വശങ്ങൾ', 'ഐഎസ്ഐ അഫ്‌ഗാൻ വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
പാക് സൈനികരാൽ കൊല്ലപ്പെട്ട അഫ്‌ഗാനിലെ തങ്ങളുടെ ബന്ധുക്കൾക്കുവേണ്ടിയും അവിടുത്തെ ഐഎസ്ഐ ഇടപെടലിന് എതിരെയുമാണ് പ്രകടനമെന്ന് പ്രതിഷേധിച്ചവര്‍ പറയുന്നു. താലിബാനും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയ്‌ക്കും എതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ഇന്ത്യയുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും ഇവര്‍ കൂട്ടിച്ചേർത്തു.
ALSO READ:പാകിസ്ഥാന്‍റെ അഫ്ഗാൻ സമീപനം നിരീക്ഷിക്കുമെന്ന് യു.എസ്