നാൽഗൊണ്ട : തെലങ്കാനയിലെ നാൽഗൊണ്ടയിൽ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് മരണം. പരിശീലനം നടത്തുകയായിരുന്ന സിംഗിൾ സീറ്റർ ചോപ്പറാണ് അപകടത്തിൽപെട്ടത്. ചോപ്പറിലുണ്ടായ വുമൺ പൈലറ്റായ മഹിമയും ട്രെയിനി പൈലറ്റുമാണ് കൊല്ലപ്പെട്ടത്. പൈലറ്റ് മഹിമ തമിഴ്‌നാട് സ്വദേശിയാണെന്ന് നാൽഗൊണ്ട എസ് പി രമ രാജേശ്വരി പറഞ്ഞു.
അപകടത്തെ തുടർന്ന് പ്രദേശത്ത് കടുത്ത പുക പടർന്നിരുന്നു. ശബ്‌ദം കേട്ട് പ്രദേശവാസികളാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസും റവന്യൂ അധികൃതരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.