ഡികെ ശിവകുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് കർണാടകയിലെ അഭിഭാഷകൻ - സോണിയ ഗാന്ധി
കഴിഞ്ഞ വർഷം സോണിയ ഗാന്ധിക്കെതിരെയും അഭിഭാഷകൻ കേസ് ഫയൽ ചെയ്തിരുന്നു
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് അഭിഭാഷകന്‍. മാർച്ച് 13 ന് ശിവമോഗയിൽ നടന്ന പാർട്ടി റാലിയിൽ തന്നെ ഉപയോഗശൂന്യൻ എന്ന് വിളിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചതെന്ന് അഭിഭാഷകനായ കെവി പ്രവീൺ പറഞ്ഞു. കഴിഞ്ഞ വർഷം എഐസിസിയുടെ ട്വിറ്റർ അക്കൗണ്ട് വഴി പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സോണിയ ഗാന്ധിക്കെതിരെ താൻ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് പ്രവീൺ പറഞ്ഞു. എന്നാൽ പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയില്ലെന്നും പ്രവീണ്‍ പറഞ്ഞു.