നാഗോൺ (അസം) : പൊലീസ് സ്റ്റേഷന് തീയിട്ട സംഭവത്തിൽ ഉൾപ്പെട്ടെന്ന് ആരോപിച്ച് അഞ്ച് പേരുടെ വീടുകൾ തകര്‍ത്ത് നാഗോൺ ഭരണകൂടം. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിലെ ബട്ടദ്രാവ പ്രദേശത്ത് ഞായറാഴ്‌ചയാണ് (22.05.2022) സംഭവം. കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ശനിയാഴ്‌ച (21.05.2022) പൊലീസ് സ്റ്റേഷന് തീയിട്ടിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമിച്ചതും സ്‌റ്റേഷന് തീയിട്ടതും സംഘടിത നീക്കമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അക്രമികൾ മരിച്ചയാളുടെ ദുഃഖിതരായ ബന്ധുക്കളല്ല, മരിച്ചയാളുടെ ബന്ധുക്കൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്. പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ തെളിവുകളും രേഖകളും അക്രമികൾ നശിപ്പിച്ചുവെന്നും അസം ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത ആരോപിച്ചു.