യോഗി ആദിത്യനാഥ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - Adityanath
ലക്‌നൗവിലെ ജനറൽ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
ലക്‌നൗ:ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ലക്‌നൗവിലെ ജനറൽ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ''വാക്സിൻ സൗജന്യമായി ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും രാജ്യത്തെ ശാസ്ത്രജ്ഞരോടും ഞാൻ നന്ദി പറയുന്നു. വാക്സിൻ പൂർണമായും സുരക്ഷിതമാണ്. എല്ലാവരും ഇത് സ്വീകരിക്കണമെന്നും '' യോഗി ആദിത്യനാഥ് പറഞ്ഞു. നിലവിൽ ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 16,496 ആണ്.