ലഖ്‌നൗ: കൊവിഡ് വാക്സിൻ മകര സംക്രാന്തിക്ക് മുൻപ് സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പൂരിലെ കലക്ടറേറ്റ് പരിസരത്ത് അഭിഭാഷകരുടെ ഓഫീസ് തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ജനുവരി 5 ന് സംസ്ഥാനവ്യാപകമായി ഡ്രൈ റൺ നടത്തുമെന്നും അറിയിച്ചു.
മകര സംക്രാന്തിക്ക് കൊവിഡ് വാക്‌സിൻ നല്‍കുമെന്ന് യോഗി ആദിത്യനാഥ് - മകര സംക്രാന്തി
ജനുവരി 5 ന് സംസ്ഥാനവ്യാപകമായി ഡ്രൈ റൺ നടത്തുമെന്നും യോഗി ആദിത്യനാഥ്
മകര സംക്രാന്തിക്ക് മുൻപ് സംസ്ഥാനത്തെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് യോഗി ആദിത്യനാഥ്
"വാക്‌സിനുള്ള ഡ്രൈ റൺ സംസ്ഥാനത്ത് നടക്കുന്നു. ജനുവരി 5 ന് സംസ്ഥാനത്തുടനീളം മറ്റൊരു ഡ്രൈ റൺ നടത്തും. ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. സംസ്ഥാനത്തെ ജനങ്ങൾ വാക്സിൻ എടുക്കുന്നതിലൂടെ ഈ മഹാമാരിയെ പരാജയപ്പെടുത്തുന്നതിൽ ഞങ്ങൾ വിജയിക്കും, ”മുഖ്യമന്ത്രി പറഞ്ഞു.