കേരളം

kerala

ETV Bharat / bharat

പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി - Yogi Adhithyanath

കാർഷിക ബില്ലുകളെ എതിർക്കുന്നതിലൂടെ പ്രതിപക്ഷ പാർട്ടികൾ രാജ്യത്ത് അരാജകത്വം അഴിച്ചുവിടുകയാണെന്ന് യോഗി ആദിത്യനാഥ്

Farmer's Bill  Yogi Adhithyanath  Uttar Pradesh Chief Minister
പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി

By

Published : Dec 7, 2020, 5:13 PM IST

ലഖ്‌നൗ: കാർഷിക ബില്ല് രാഷ്ട്രീയവൽക്കരിച്ചു എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്‍റെ ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കാർഷിക ബില്ലുകളെ എതിർക്കുന്നതിലൂടെ പ്രതിപക്ഷ പാർട്ടികൾ രാജ്യത്ത് അരാജകത്വം അഴിച്ചുവിടുകയാണ്. ഭാരത് ബന്ദിന് പിന്തുണ നൽകുന്ന പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ വഞ്ചന നടത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഭാരത് ബന്ദ് ആഹ്വാനത്തെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രത്തിന് മുന്നിൽ മാപ്പ് പറയണമെന്നും ആദിത്യനാഥ് പറഞ്ഞു.

ABOUT THE AUTHOR

...view details