Aditya Roy Kapur finally reacts to the incident: ഒടുവില്‍ മൗനം വെടിഞ്ഞ് ബോളിവുഡ് താരം ആദിത്യ റോയ് കപൂര്‍. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ ആരാധിക ബലമായി ചുംബിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് താരം. തന്നെ ചുംബിക്കാന്‍ ശ്രമിച്ച ആരാധികയെ ശക്തയായ വ്യക്തി എന്നാണ് ആദിത്യ റോയ് കപൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ആരാധിക തന്നെ ചുംബിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ Aditya Roy Kapur reacts fan tried to forcibly kiss him: ആ സംഭവം തന്‍റെ ഉറക്കം നഷ്‌ടപ്പെടുത്തിയില്ലെന്നും നടന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യ റോയ് കപൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'സത്യത്തില്‍ ആ സംഭവത്തില്‍ ഞാന്‍ വല്ലാതെ തളര്‍ന്നില്ല. ആ നിമിഷം എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്ന ഒന്നായിരുന്നു അത്.
Aditya Roy Kapur about promotional event incident: അവള്‍ ശക്തയായിരുന്നു. നമുക്കത് അങ്ങനെ തന്നെ പറയാം. അതിനാല്‍ എനിക്കത് മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ അതിനെ വിമര്‍ശിക്കുകയോ അത് തെറ്റാണെന്ന് പറയുകയോ ചെയ്യുന്ന കണ്ണിലൂടെ ഞാന്‍ ആ സംഭവത്തെ കാണുന്നില്ല.
ആ വ്യക്തിയുടെ ഈ വികാരത്തെ എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അത് എപ്രകാരമാണ് അവള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിച്ചതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. ആ നിമിഷത്തില്‍ അത് കൈകാര്യം ചെയ്യണമെന്ന് എനിക്ക് തോന്നി. അതേകുറിച്ച് ഓര്‍ത്ത് എനിക്കെന്‍റെ ഉറക്കം നഷ്‌ടപ്പെട്ടില്ല. അതേകുറിച്ച് ആവശ്യത്തില്‍ അധികം ചിന്തിച്ചതും ഇല്ല' -ആദിത്യ റോയ് കപൂര്‍ പറഞ്ഞു.
Aditya Roy Kapur fan moment viral: ആദിത്യ റോയ് കപൂറിന്‍റെ ഏറ്റവും പുതിയ വെബ് സീരീസായ 'ദി നൈറ്റ് മാനേജറു'ടെ സ്‌ക്രീനിങ്ങിന് എത്തിയപ്പോഴാണ് ആരാധിക, താരത്തെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചത്. സെൽഫിക്കായി ആരാധിക നടനെ സമീപിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ആദിത്യ കപൂര്‍ ഔചിത്യപൂര്‍ണമായി തന്നെ പെരുമാറി.
Aditya Roy Kapur viral video: സെല്‍ഫി എടുത്ത ശേഷമാണ് ആരാധിക നടനെ ബലമായി കവിളിൽ ചുംബിക്കാൻ ശ്രമിച്ചത്. അതിനായി ആരാധിക നടന്‍റെ കഴുത്തിൽ കൈ ചുറ്റി. ഉടന്‍ തന്നെ ആദിത്യ റോയ് പിന്മാറാൻ ശ്രമിച്ചപ്പോൾ ആരാധിക താരത്തെ വീണ്ടും ചുംബിക്കാൻ ശ്രമിച്ചു. എന്നാല്‍ താരം ആരാധികയുടെ പിടിയില്‍ നിന്നും കുതറിമാറി. ഒരു പുഞ്ചിരിയോട് കൂടിയായിരുന്നു ആരാധികയുടെ സ്‌നേഹ ചുംബനം ആദിത്യ റോയ് നിരസിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
Aditya Roy Kapur upcoming project: അനുരാഗ് ബസുവിന്‍റെ 'മെട്രോ....ഇന്‍ ഡിനോ' ആണ് ആദിത്യ റോയ് കപൂറിന്‍റെ വരാനിരിക്കുന്ന പ്രോജക്‌ട്. സാറ അലി ഖാന്‍ ആണ് ചിത്രത്തിലെ നായിക. ബന്ധങ്ങളുടെ കയ്പേറിയ കഥകളെ ചുറ്റിപ്പറ്റിയുള്ള ഒരു ആന്തോളജിയാണ് 'മെട്രോ....ഇന്‍ ഡിനോ'. അനുപം ഖേര്‍, നീന ഗുപ്‌ത, പങ്കജ് ത്രീപാഠി, കൊങ്കണ സെന്‍ ശര്‍മ, ഫാത്തിമ സനാ ഷേഖ്, അലി ഫസല്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. ടീ സീരീസ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും.
Also Read:ബലമായി ചുംബിക്കാന്‍ ശ്രമിച്ച് ആരാധിക; പിന്‍മാറി ആദിത്യ റോയ്; വീഡിയോ വൈറല്‍