ട്രിച്ചി (തമിഴ്‌നാട്): ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും സൂര്യനെ കൂടാതെ ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളെപ്പോലും സമയബന്ധിതമായി പര്യവേക്ഷണം ചെയ്യുമെന്നും ആദിത്യ-എൽ1 പ്രോജക്‌ട് ഡയറക്‌ടറായ നിഗർ ഷാജി പറഞ്ഞു (Aditya L1 Project Director Nigar Shaji On ISRO Next Step). തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിൽ നടന്ന ടെക്‌നിക്കൽ വുമൺ സ്‌പെഷ്യൽ അവാർഡ് ആൻഡ് ഇന്‍റർനെറ്റ് എന്‍റർപ്രണർഷിപ്പ് സ്‌കിൽസ് ട്രെയിനിങ് ഉദ്ഘാടന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ 11 വർഷത്തിലും സൂര്യൻ ആക്രമണകാരിയാകുന്നതിനെക്കുറിച്ചും അത് എങ്ങനെ ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ ബാധിക്കുന്നു എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കാനും അതിലൂടെ നിർണായക ഉൾക്കാഴ്‌ച നൽകാനും ആദിത്യ എൽ1 സോളാർ മിഷനിലൂടെ സഹായിക്കും.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമാണ് ഗഗൻയാൻ പദ്ധതി. റോക്കറ്റിലിരിക്കുമ്പോൾ ബഹിരാകാശത്ത് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എങ്ങനെ രക്ഷപ്പെടാമെന്നും സുരക്ഷിതമായി ഭൂമിയിലേക്ക് എങ്ങനെ മടങ്ങാമെന്നുളള പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ നിരവധി ഘട്ട പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രണ്ട് മനുഷ്യരുടെ ഭാരത്തിന് തുല്യമായ പരീക്ഷണം നടത്തിയ ശേഷം റോക്കറ്റ് വിക്ഷേപിച്ച് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാകുമെന്നും സാമ്പിളുകൾ കൊണ്ടുവന്ന് ഗവേഷണ കേന്ദ്രത്തിൽ പരിശോധന നടത്തുകയാണ് അടുത്ത നടപടിയെന്നും നിഗർ ഷാജി പറഞ്ഞു.