കേരളം

kerala

ETV Bharat / bharat

'ഐഎസ്ആർഒയുടെ സൂര്യനേട്ടം'; ആദിത്യ എൽ1ന്‍റെ വിജയത്തിൽ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും - ആദിത്യ എൽ1 മോദി

Aditya L1 Mission: ആദിത്യ എൽ1ന്‍റെ വിജയത്തിൽ കൈയടിച്ച് രാജ്യം. സമൂഹ മാധ്യമത്തിലൂടെ പ്രശംസ അറിയിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മറ്റ് രാഷ്‌ട്രീയ പ്രമുഖരും.

Aditya L1 PM Modi  President Droupadi Murmu  ആദിത്യ എൽ1 മോദി  രാഷ്‌ട്രപതി ദ്രൗപതി മുർമു
ISRO First Solar Observatory Mission Aditya L1

By ETV Bharat Kerala Team

Published : Jan 6, 2024, 6:49 PM IST

ദിത്യ എൽ1ന്‍റെ വിജയത്തിൽ അഭിനന്ദന പ്രവാഹം. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് രാഷ്‌ട്രീയ പ്രമുഖരും സമൂഹ മാധ്യമങ്ങളിലൂടെ ഐഎസ്ആർഒയെ പ്രശംസിച്ചു. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്‍റിൽ (എല്‍1) എത്തിയെന്ന് പ്രധാനമന്ത്രിയാണ് രാജ്യത്തെ അറിയിച്ചത്.

ഐഎസ്ആർഒയുടെ മറ്റൊരു മഹത്തായ നേട്ടം എന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ആദിത്യ എൽ1ന്‍റെ വിജയത്തെ വിശേഷിപ്പിച്ചത്. 'ഇന്ത്യയുടെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്ത് എത്തി. മഹത്തായ നേട്ടത്തിന് മുഴുവൻ ഇന്ത്യൻ ശാസ്ത്രജ്ഞ സമൂഹത്തിനും അഭിനന്ദനങ്ങൾ. ഈ ദൗത്യം സൂര്യ-ഭൗമ വ്യവസ്ഥയെക്കുറിച്ചുള്ള നമ്മുടെ അറിവ് വർധിപ്പിക്കുകയും മുഴുവൻ മനുഷ്യരാശിക്കും പ്രയോജനം ലഭിക്കുകയും ചെയ്യും. ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിത ശാസ്ത്രജ്ഞരുടെ ഗണ്യമായ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെയും ഉയർന്ന ഭ്രമണപഥത്തിലെത്തിക്കുന്നു.' - ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.

ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്‌ടിച്ചു എന്ന് മോദി എക്‌സിൽ കുറിച്ചു. 'ഇന്ത്യയിലെ ആദ്യത്തെ സോളാർ ഒബ്‌സർവേറ്ററി ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തി. ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്‍റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതിൽ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഞങ്ങൾ ശാസ്ത്രത്തിന്‍റെ പുതിയ അതിർത്തികൾ പിന്തുടരുന്നത് തുടരും.'- മോദി കുറിച്ചു.

'മൂൺ വാക്ക് മുതൽ സൺ ഡാൻസ് വരെ. ഭാരതത്തിന് എത്ര മഹത്തായ വഴിത്തിരിവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനാത്മകമായ നേതൃത്വത്തിൽ ഐഎസ്ആർഒ തിരക്കഥ എഴുതിയ മറ്റൊരു വിജയഗാഥ. ആദിത്യ എൽ1 അതിന്‍റെ അവസാന ഭ്രമണപഥത്തിലെത്തി സൂര്യനും ഭൂമിയും തമ്മിലുള്ള നിഗൂഢമായ രഹസ്യങ്ങളെക്കുറിച്ച് കണ്ടെത്തുന്നു.'- കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിങ് പറഞ്ഞു.

'ഇന്ത്യയിലെ ആദ്യത്തെ സോളാർ ഒബ്‌സർവേറ്ററി ആദിത്യ എൽ1 അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, സുപ്രധാനമായ നേട്ടത്തിന് ഐഎസ്ആർഒ ടീമിന് അഭിനന്ദനങ്ങൾ. അവരുടെ അചഞ്ചലമായ അർപ്പണബോധവും വൈദഗ്ധ്യവും നിർണായകമായ സൗര ഉൾക്കാഴ്‌ചകൾ വെളിപ്പെടുത്തും. ശാസ്ത്രപുരോഗതിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധത ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളെ മുന്നോട്ട് നയിച്ചു. നമ്മുടെ രാഷ്ട്രം ആഗോളതലത്തിൽ പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരുന്നു.' - യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അസാധാരണമായ നേട്ടത്തെ അഭിനന്ദിച്ചു. 'ഇന്ത്യ ഇപ്പോൾ അഭിമാനത്തോടെ സൂര്യനെ ഉറ്റുനോക്കുന്നു! ഐഎസ്ആർഒയിലെ സമർപ്പിതരായ ശാസ്ത്രജ്ഞരും ബഹിരാകാശ എഞ്ചിനീയർമാരും ചേർന്ന് ഒരുക്കിയ അസാധാരണമായ ഒരു നാഴികക്കല്ല്. ഈ ആഘോഷത്തിൽ ഞങ്ങളും രാജ്യത്തോടൊപ്പം ചേരുന്നു, ഇന്ത്യയുടെ ആദ്യത്തെ സോളാർ ഒബ്‌സർവേറ്ററി ആദിത്യ എൽ1 അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു.'- ഖാർഗെ എക്‌സിൽ പോസ്റ്റ് ചെയ്‌തു.

Also read:ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ; ലാഗ്രാഞ്ച് പോയിന്‍റിലെത്തി ആദിത്യ എല്‍1, അഭിമാന നിമിഷം

ABOUT THE AUTHOR

...view details