കേരളം

kerala

ETV Bharat / bharat

Aditya-L1 ISRO Conduct Last Minute Checks Before Mission ആദിത്യ-എൽ 1 വിക്ഷേപണത്തിനൊരുങ്ങി; പര്യവേക്ഷണം 5 വര്‍ഷം നീളുമെന്ന് വിദഗ്‌ധർ - ഐഎസ്ആർഒ

Aditya-L1 will help Study Sun without Interruptions : ആദിത്യയിലെ ഏഴ് പേ ലോഡുകൾ സൂര്യന്‍റെ അന്തരീക്ഷം, കാന്തികക്ഷേത്രം, സൂര്യന്‍റെ പുറംപാളി, ചൂടിന്‍റെ പുറംതള്ളൽ, കാറ്റ് എന്നിവയെക്കുറിച്ച് പഠിക്കും. സൂര്യനിൽ നടക്കുന്ന സ്ഫോടനങ്ങളെപ്പറ്റിയും അതിലൂടെ പുറത്തുവരുന്ന ഊർജത്തെപ്പറ്റിയും ആദിത്യ-എൽ1 റിപ്പോർട്ട് ചെയ്യും.

Aditya L1  ISRO Sun Mission  Aditya Mission  Aditya L1 Study Sun without Interruptions  Aditya launch  ISRO Sun  Gireesh Linganna  ആദിത്യ  ആദിത്യ എൽ1  ഐഎസ്ആർഒ  ഗിരീഷ് ലിംഗണ്ണ
ADITHYA-L1 SET FOR LAUNCH

By ETV Bharat Kerala Team

Published : Aug 29, 2023, 5:06 PM IST

ബെംഗളൂരു: ചന്ദ്രയാൻ -3 ന്‍റെ (Chandrayaan 3) വിജയത്തിന് തൊട്ടു പിന്നാലെ സൗര ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ (ISRO). സൂര്യനെപ്പറ്റി പഠിക്കാനുള്ള ഇന്ത്യയിലെ ആദ്യ പര്യവേക്ഷണ പദ്ധതിയായ ആദിത്യ-എൽ1 (Aditya-L1) ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് തയ്യാറായി. ദൗത്യത്തിനുള്ള പേടകത്തിൽ വിദഗ്ധ സംഘം അവസാന വട്ട പരിശോധനകൾ നടത്തുകയാണിപ്പോൾ. പേടകത്തെ വഹിക്കാനുള്ള പിഎസ്എൽവി റോക്കറ്റിന്‍റെ (PSLV Rocket) അസംബ്ലി അവസാന ഘട്ടത്തിലാണെന്ന് ബഹിരാകാശ വിദഗ്ധൻ ഗിരീഷ് ലിംഗണ്ണ (Gireesh Linganna) പറഞ്ഞു. ആദിത്യ-എൽ 1 പേടകം സൂര്യന്‍റെ ചിത്രങ്ങൾ എടുക്കുമെന്നും അഞ്ച് വർഷത്തേക്ക് പര്യവേക്ഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിത്യയിലെ ഏഴ് പേ ലോഡുകൾ സൂര്യന്‍റെ അന്തരീക്ഷം, കാന്തികക്ഷേത്രം, സൂര്യന്‍റെ പുറംപാളി, ചൂടിന്‍റെ പുറംതള്ളൽ, കാറ്റ് എന്നിവയെക്കുറിച്ച് പഠിക്കും. സൂര്യനിൽ നടക്കുന്ന സ്ഫോടനങ്ങളെപ്പറ്റിയും അതിലൂടെ പുറത്തുവരുന്ന ഊർജ്ജത്തെപ്പറ്റിയും ആദിത്യ-എൽ1 റിപ്പോർട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആദിത്യ പേടകം സൂര്യനിൽ നിന്ന് കൃത്യമായ അകലം പാലിച്ച് ലഗ്രാൻജിയൻ പോയിന്റിലാകും (Lagrange Point) നിലകൊള്ളുക. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക മേഖലയാണ് എൽ 1 എന്ന ലഗ്രാൻജിയൻ പോയിന്റ്. ഈ പോയന്റിൽ ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകർഷണം സന്തുലിതാവസ്ഥയിലായതിനാൽ വസ്തുക്കൾക്ക് താരതമ്യേന സ്ഥിരതയോടെ നിലനിൽക്കാൻ കഴിയുമെന്നും ഗിരീഷ് ലിംഗണ്ണ ചൂണ്ടിക്കാട്ടി.

ALSO READ:ISRO Chairman S Somanath On Aditya L1 : സൂര്യനെ പഠിക്കാന്‍ ആദിത്യ, ലോഞ്ചിങ് സെപ്‌റ്റംബര്‍ ആദ്യവാരമെന്ന് എസ് സോമനാഥ്

"ഭൂമിയിലേക്ക് വരുന്ന സൗര കൊടുങ്കാറ്റുകളെപ്പറ്റി (Solar Storm) മനസ്സിലാക്കാനും അവയെ പിന്തുടരാനും സൂര്യനെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. സൂര്യനിൽ നിന്ന് വരുന്ന ഓരോ കൊടുങ്കാറ്റും എൽ 1 എന്ന ലഗ്രാൻജിയൻ പോയിന്‍റിലൂടെയാണ് കടന്നുപോകുന്നത്. എൽ 1 ലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം നിലനിർത്തുന്നത് പ്രതിബന്ധങ്ങളില്ലാതെ സൂര്യനെ കാണാൻ സഹായിക്കും"- ഗിരീഷ് ലിംഗണ്ണ പറഞ്ഞു

സൂര്യനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം 15 കോടി കിലോമീറ്ററാണ്. സൂര്യന്‍റെ കാലാവസ്ഥ സൗരയൂഥത്തെ ഒന്നാകെ സ്വാധീനിക്കുന്നു. സൂര്യനിലെ മാറ്റങ്ങൾ ഉപഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റം വരുത്തും, ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെ ദോഷകരമായി ബാധിക്കും, ഒപ്പം ഭൂമിയിൽ വൈദ്യുത പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ സൂര്യന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നത് നിർണായകമാണെന്നും ലിംഗണ്ണ കൂട്ടിച്ചേർത്തു.

2008 ജനുവരിയിലാണ് സൂര്യ പഠനത്തിന് ഉപഗ്രഹം തയ്യാറാക്കാൻ ഐഎസ്‌ആർഒ നീക്കം തുടങ്ങിയത്. സോളാർ കൊറോണയെക്കുറിച്ച് പഠിക്കാൻ കൊറോണഗ്രാഫുള്ള ചെറിയ 400 കിലോഗ്രാം ഉപഗ്രഹമായാണ് സൗര ദൗത്യം ആദ്യം വിഭാവനം ചെയ്‌തത്. പിന്നീട്, 2016-17 സാമ്പത്തിക വർഷത്തേക്ക് മൂന്നു കോടി രൂപ പരീക്ഷണങ്ങൾക്കായി അനുവദിച്ചു. പരീക്ഷണം പുരോഗമിക്കവേ ദൗത്യത്തിന്‍റെ വ്യാപ്‌തി വിപുലീകരിക്കുകയായിരുന്നു. തുടർന്നാണ് എൽ 1 എന്ന ലഗ്രാൻജിയൻ പോയിന്‍റിൽ സൗരപേടകം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആദിത്യ-എൽ 1 എന്ന് ദൗത്യത്തിനു പേര് നൽകിയത്. 378 കോടിയോളം രൂപ ചെലവഴിച്ചാണ് ആദിത്യ എൽ1 വിക്ഷേപണം നടത്തുന്നത്.

ALSO READ:Chandrayaan 3 Success ISRO Adithya L1 അഭിമാനം ഐഎസ്‌ആർഒ; ചന്ദ്രനെ തൊടാൻ ഭൂമിയില്‍ സ്വപ്‌നം കണ്ടവർ സൂര്യനെ തേടി യാത്ര തുടങ്ങുന്നു

ABOUT THE AUTHOR

...view details