ബെംഗളൂരു : രാജ്യത്തിന്‍റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്‍റെ നാലാം ഭ്രമണപഥം ഉയർത്തൽ വിജയകരം (Aditya L1 4th Earth Bound Manoeuvre). ഇന്ന് പുലർച്ചെയാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഐഎസ്ആർഒ പറഞ്ഞു (Aditya L1 successfully undergoes fourth earth bound manoeuvre). ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് നാലാം ഭ്രമണപഥം ഉയർത്തൽ എന്ന് ഐഎസ്ആർഒ (ISRO) നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭ്രമണപഥം 256 കി.മീ x 121973 കി.മീ ആണെന്നും ഐഎസ്ആർഒ അറിയിച്ചു.
മൗറീഷ്യസ്, ബെംഗളൂരു, എസ്‌ഡിഎസ്‌സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഈ ഓപ്പറേഷനിൽ ഉപഗ്രഹത്തെ ട്രാക്ക് ചെയ്‌തു. ആദിത്യ എൽ1ന് വേണ്ടി ഫിജി ദ്വീപുകളിൽ (Fiji islands) നിലവിൽ നിലയുറപ്പിച്ചിട്ടുള്ള ഒരു ട്രാൻപോർട്ടബിൾ ടെർമിനൽ (transportable terminal), പോസ്റ്റ് ബേൺ ഓപ്പറേഷനുകളെ (post burn operations) പിന്തുണയ്‌ക്കും. സെപ്റ്റംബർ 19ന് പേടകം ഭൂമിയുടെ ഭ്രമണപഥം വിടുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൺ-എർത്ത് ലഗ്രാൻജിയൻ പോയിന്റിന് (L1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് ആദിത്യ-L1 (Aditya L1 Updation ISRO).
സെപ്‌റ്റംബർ 3നായിരുന്നു ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് സെപ്റ്റംബർ 5ന് രണ്ടാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ 10ന് മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.