കേരളം

kerala

ETV Bharat / bharat

Aditya L1 3rd Earth Bound Manoeuvre: ആദിത്യ എൽ 1 ഭ്രമണപഥം ഉയർത്തൽ; മൂന്നാംഘട്ടം വിജയകരമെന്ന് ഐഎസ്ആർഒ - ആദിത്യ എൽ 1ന്‍റെ മൂന്നാംഘട്ട ഭ്രമണപഥം

Aditya L1 updation ISRO : ആദിത്യ എൽ 1ന്‍റെ മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം. അടുത്ത ഘട്ടം സെപ്‌റ്റംബർ 15ന്.

Aditya L1 3rd earth bound manoeuvre  Aditya L1  Aditya L1 updation ISRO  ISRO Aditya L1  ആദിത്യ എൽ 1  ആദിത്യ എൽ 1 ഭ്രമണപഥം  ആദിത്യ എൽ 1 ഐഎസ്ആർഒ  ആദിത്യ എൽ 1 ഭ്രമണപഥം ഉയർത്തൽ  ആദിത്യ എൽ 1ന്‍റെ മൂന്നാംഘട്ട ഭ്രമണപഥം  സൗരദൗത്യം
Aditya L1 3rd earth bound manoeuvre

By ETV Bharat Kerala Team

Published : Sep 10, 2023, 12:46 PM IST

Updated : Sep 10, 2023, 2:27 PM IST

ബെംഗളൂരു : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 ന്‍റെ മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ (Aditya L1 3rd Earth Bound Manoeuvre). ബഹിരാകാശ കേന്ദ്രത്തിന്‍റെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) ആണ് പ്രവർത്തനം നടത്തിയത്. ഈ ഓപ്പറേഷനിൽ ഐഎസ്ആർഒയുടെ മൗറീഷ്യസ്, ബെംഗളൂരു, എസ്‌ഡിഎസ്‌സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഉപഗ്രഹം ട്രാക്ക് ചെയ്‌തു.

'മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ ബെംഗളൂരുവിലെ ISTRAC-ൽ നിന്ന് വിജയകരമായി നടത്തി. മൗറീഷ്യസ്, ബെംഗളൂരു, എസ്‌ഡിഎസ്‌സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഈ ഓപ്പറേഷനിൽ ഉപഗ്രഹം ട്രാക്ക് ചെയ്‌തു' -ഐഎസ്ആർഒ (ISRO) എക്‌സിൽ (മുൻ ട്വിറ്റർ) കുറിച്ചു (Aditya L1 updation ISRO). പുതിയ ഭ്രമണപഥം 296 കി.മീ x 71767 കി.മീ ആണ്.

അടുത്ത ഘട്ട ഭ്രമണപഥം ഉയർത്തൽ നീക്കം നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബർ 15ന് പുലർച്ചെ 2 മണിക്കാണ്. ആദ്യത്തെ സൺ എർത്ത് ലഗ്രാൻജിയൻ പോയിന്‍റിന് (എൽ 1) ആണ് ആദിത്യ എൽ1ന്‍റെ ലക്ഷ്യസ്ഥാനം. ഭൂമിയിൽ നിന്ന് 15 ലക്ഷം കി മീ അകലെയാണ് ഇത്. ഇവിടെ നിന്ന് സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാൻ സാധിക്കും.

സൂര്യന്‍റെ അന്തരീഷം, കാന്തികക്ഷേത്രം, പുറം പാളി ചൂടിന്‍റെ പുറംന്തള്ളൽ, സൂര്യനിൽ നടക്കുന്ന സ്‌ഫോടനങ്ങൾ, അതുവഴി പുറത്തേയ്‌ക്കു വിടുന്ന ഊർജം എന്നിവയെപ്പറ്റിയാണ്‌ പ്രധാനമായും ആദിത്യ എൽ 1 പഠിക്കുക. ഏഴ് പേലോഡുകളാണ് ആദിത്യ എൽ1 പേടകം വഹിക്കുന്നത്.

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (SUIT), സോളാർ ലോ എനർജി എക്‌സ്‌ -റേ സ്‌പെക്‌ട്രോമീറ്റർ (SoLEX), ഹൈ എനർജി എൽ1 ഓർബിറ്റിങ് സ്‌പെക്‌ട്രോമീറ്റർ (HEL1OS), പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), ആദിത്യ സോളാർവിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX), മാഗ്‌നെറ്റോമീറ്റർ (MAG) എന്നിവയാണ് ആദിത്യ എൽ1ലെ ഏഴ്‌ പേലോഡുകൾ. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്ന് പേലോഡുകൾ പ്ലാസ്‌മയുടെയും കാന്തികക്ഷേത്രങ്ങളുടെ ഇൻ-സിറ്റു പാരാമീറ്ററുകൾ അളക്കും.

സെപ്റ്റംബർ 2ന് രാവിലെ 11.50നായിരുന്നു ആദിത്യ എൽ1ന്‍റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് പിഎസ്എൽവി സി-57 റോക്കറ്റ് പേടകവുമായി കുതിച്ചുയർന്നത്. യാത്രക്കിടെ ആദിത്യ എൽ 1 (Aditya L1) പകർത്തിയ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും ഐഎസ്ആർഒ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ലോകത്തിന് മുന്നില്‍ തന്നെ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ചന്ദ്രയാന്‍ 3 (Chandrayaan 3), ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (Lunar South Pole) വിജയകരമായി പറന്നിറങ്ങിയതിന് പിന്നാലെയായിരുന്നു ആദിത്യയുടെ വിക്ഷേപണം.

Also read :Aditya L 1 Shares Selfie and Images: യാത്രക്കിടെ സെല്‍ഫിയെടുത്തയച്ച് ആദിത്യ എല്‍ 1; ഒപ്പം ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും

Last Updated : Sep 10, 2023, 2:27 PM IST

ABOUT THE AUTHOR

...view details