ന്യൂഡൽഹി:രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്‌ട്രപത്നി' എന്ന് വിളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി. രാഷ്‌ട്രപതിക്ക് അയച്ച കത്തിലാണ് ചൗധരി രേഖാമൂലം മാപ്പ് പറഞ്ഞത്. താങ്കള്‍ വഹിക്കുന്ന പദവിയെ വിവരിക്കാന്‍ താന്‍ തെറ്റായ വാക്ക് പ്രയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് നാക്കുപിഴ കൊണ്ട് സംഭവിച്ചതാണെന്നും മാപ്പ് നല്‍കണമെന്നും ചൗധരി തന്‍റെ കത്തില്‍ പറയുന്നു.
' നാക്കു പിഴയാണ് ' 'മാപ്പ് നല്‍കണം' ദ്രൗപതി മുര്‍മുവിന് കത്തയച്ച് അധിർ രഞ്ജൻ ചൗധരി - അധീർ രഞ്ജൻ ചൗധരി
ബുധനാഴ്‌ചയാണ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്‌ട്രപതിയെ 'രാഷ്‌ട്രപത്നി' എന്ന് വിളിച്ചത്. ഇതിനെതിരെ വ്യാഴാഴ്‌ച ബി.ജെ.പി വനിത എം.പിമാര്‍ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പ്രതിഷേധവുമായെത്തി.
ദ്രൗപതി മുര്‍മുവിന് കത്തയച്ച് അധീർ രഞ്ജൻ ചൗധരി
ബുധനാഴ്‌ച വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചൗധരി രാഷ്‌ട്രപതിയെ 'രാഷ്‌ട്രപത്നി' എന്ന് വിളിച്ചത്. ഭരണ പക്ഷത്തെ ചൊടിപ്പിച്ച ഈ വിഷയം ബി.ജെ.പി പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയും ചൗധരിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു.
also read:'ബോധപൂർവമായ ലൈംഗികാധിക്ഷേപം': അധിർ ചൗധരിയുടെ 'രാഷ്‌ട്രപത്നി' പരാമർശത്തിനെതിരെ ബിജെപി