കേരളം

kerala

ETV Bharat / bharat

Adhir Ranjan Chowdhury Suspension To Be Rovoked സഭയിലെ മോശം പെരുമാറ്റം : അധീർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ പിൻവലിക്കും - അധീർ രഞ്‌ജൻ സസ്‌പെൻഷൻ പിൻവലിച്ചു

Adhir Ranjan Chowdhury Lok Sabha Suspension : അധീർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം ലോക്‌സഭയുടെ പ്രിവിലേജസ് പാനൽ അംഗീകരിച്ചു

കോൺഗ്രസ് നേതാവ് അധീർ രഞ്‌ജൻ ചൗധരി  അധീർ രഞ്‌ജൻ ചൗധരി  Adhir Ranjan Chowdhury  Adhir Ranjan Chowdhury Suspension  Chowdhury Suspension To be Rovoked  Chowdhury lok sabha Suspension  അധീർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ  ചൗധരിയുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ശുപാർശ  അധീർ രഞ്‌ജൻ സസ്‌പെൻഷൻ പിൻവലിച്ചു  പ്രിവിലേജസ് പാനൽ
Adhir Ranjan Chowdhury Suspension To be Rovoked

By ETV Bharat Kerala Team

Published : Aug 30, 2023, 4:19 PM IST

Updated : Aug 30, 2023, 6:33 PM IST

ന്യൂഡൽഹി : സഭയിലെ മോശം പെരുമാറ്റത്തിന് നടപടി നേരിട്ട കോൺഗ്രസ് നേതാവ് അധീർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ (Adhir Ranjan Chowdhury Suspension) പിൻവലിക്കും. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ശുപാര്‍ശ ചെയ്‌തുള്ള പ്രമേയം പ്രിവിലേജസ് പാനൽ (Privileges Panel) അംഗീകരിച്ചു. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുകൂടിയായ അധീർ രഞ്‌ജൻ ചൗധരി പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനിടെ ഹിന്ദിയിൽ നിശബ്‌ദത എന്നർഥം വരുന്ന 'നീരവിനെ' കുറിച്ച് സംസാരിക്കുകയും പ്രധാനമന്ത്രി മോദിയുടെ മൗനത്തോട് താരതമ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിൽ ചൗധരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ള പ്രഹ്‌ളാദ് ജോഷിയുടെ (Parliamentary Affairs Minister Prahlad Joshi) പ്രമേയം ശബ്‌ദ വോട്ടോടെ ഭരണപക്ഷ അംഗങ്ങൾ പാസാക്കുകയും ഓഗസ്‌റ്റ് 10ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

നടപടി നേരിടാനിടയായ പരാമർശത്തിന്‍റെ പേരിൽ അധീർ രഞ്‌ജൻ ചൗധരി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്തണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്‍റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചൗധരി കമ്മിറ്റിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിക്കണമെന്നുള്ള പ്രമേയം പാനൽ അംഗീകരിച്ചത്. പ്രിവിലേജ് പാനൽ സസ്‌പെൻഷൻ പിൻവലിക്കാനുള്ള പ്രമേയം ഉടൻ തന്നെ സ്‌പീക്കർക്ക് അയക്കും.

പ്രതിഷേധിച്ച് കോൺഗ്രസ് :അധീർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷന് പിന്നാലെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ലോക്‌സഭ സ്‌പീക്കറുടെ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹത്തിന്‍റേത് ജനാധിപത്യ തത്വങ്ങൾക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങളാണെന്നുമാണ് (Adhir Ranjan Chowdhury Statement Controversy) കോൺഗ്രസ് പ്രതികരിച്ചത്. ഭരണ പ്രക്രിയ രൂപപ്പെടുത്തുന്നതിൽ തുറന്ന സംവാദവും ക്രിയാത്മക വിമർശനും നിർണായകമാണെന്നിരിക്കെ ആരോപണങ്ങൾ ഉന്നയിച്ചതിന് പാർലമെന്‍റ് അംഗത്തെ സസ്‌പെൻഡ് ചെയ്‌തത് കേന്ദ്ര സർക്കാർ പോരായ്‌മ ആണെന്നും പ്രതിപക്ഷം ആരോപിച്ചു.

Also Read :അധീർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ്‌ ചെയ്‌ത സംഭവം: ലോക്‌സഭ നടപടികൾ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ പാർട്ടികൾ

പറഞ്ഞതിൽ തെറ്റില്ല, മാപ്പ് പറയില്ല : ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ (Opposition Parties) ലോക്‌സഭ നടപടികൾ ബഹിഷ്‌കരിക്കുകയും ചെയ്‌തു. എന്നാൽ താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നാണ് നടപടിക്ക് പിന്നാലെ അധീർ രഞ്‌ജൻ ചൗധരി പ്രതികരിച്ചത്. പാർലമെന്‍ററി വിരുദ്ധമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ദൈനംദിന സംഭാഷണങ്ങളിൽ ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്ക് മാത്രമാണ് താൻ ഉപയോഗിച്ചതെന്നും കോൺഗ്രസ് നേതാവ് ന്യായീകരിച്ചു. വിഷയത്തിൽ ചൗധരി മാപ്പ് (Adhir Ranjan Chowdhury Apology) പറയണമെന്ന ഭരണപക്ഷ ആവശ്യത്തിൽ താൻ മാപ്പ് പറയില്ലെന്നായിരുന്നു അദ്ദേഹം ആദ്യം അറിയിച്ചത്.

Also Read :Loksabha Suspension| 'ഞാൻ എന്തിന് മാപ്പ് പറയണം, അവര്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയാണ്'; പ്രതികരിച്ച് അധീര്‍ രഞ്‌ജന്‍ ചൗധരി

Last Updated : Aug 30, 2023, 6:33 PM IST

ABOUT THE AUTHOR

...view details