മുര്‍ഷിദാബാദ്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. പെൺകുട്ടികളെ കടത്തുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിന് പങ്കുണ്ടെന്നാണ് ചൗധരി ആരോപിച്ചിരിക്കുന്നത്. മുർഷിദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം മമതക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചത്. അമ്മയും മകളും സഹോദരിമാരും ബംഗാളിൽ കടത്തപ്പെടുന്നു. സര്‍ക്കാര്‍ ഒത്താശയുള്ളതിനാല്‍ ആരും പിടിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പെണ്‍കുട്ടികളെ കടത്തല്‍; മമത സര്‍ക്കാറിന് പങ്കെന്ന് കോണ്‍ഗ്രസ് - അധീർ രഞ്ജൻ ചൗധരി
സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച പട്ടിണിയും ദാരിദ്ര്യവും ജീവിക്കാന്‍ സാഹചര്യമില്ലാത്തതുമാണ് പെണ്‍കുട്ടികളെ കടത്താന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതിന് പിന്നിലെന്ന് അധീർ രഞ്ജൻ ചൗധരി.
![പെണ്‍കുട്ടികളെ കടത്തല്‍; മമത സര്‍ക്കാറിന് പങ്കെന്ന് കോണ്‍ഗ്രസ് Adhir Ranjan Chowdhury accuses TMC of 'smuggling girls in Bengal' Adhir Ranjan Chowdhury TMC smuggling girls in Bengal Bengal പെണ്‍കുട്ടികളെ കടത്തല്‍; മമത സര്‍ക്കാറിന് പങ്കെന്ന് കോണ്‍ഗ്രസ് പെണ്‍കുട്ടികളെ കടത്തല്‍ മമത സര്‍ക്കാറിന് പങ്കെന്ന് കോണ്‍ഗ്രസ് മമത സര്‍ക്കാര്‍ അധീർ രഞ്ജൻ ചൗധരി മമത ബാനർജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11039369-354-11039369-1615953673968.jpg)
കഴിഞ്ഞ വർഷം അംഫാൻ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ ജനങ്ങളിലേക്ക് ഒരു സഹായവും എത്തിയിട്ടില്ല. സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച പട്ടിണിയും ദാരിദ്ര്യവും ജീവിക്കാന്‍ സാഹചര്യമില്ലാത്തതുമാണ് പെണ്‍കുട്ടികളെ കടത്താന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതിന് പിന്നില്‍. ഇത് സര്‍ക്കാറിന്‍റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഹതാപ തരംഗം ഉണ്ടാക്കി വോട്ടുനേടാനുള്ള ശ്രമമാണ് മമതയുടെ കാലിനേറ്റ പരിക്കെന്ന് അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ ആരോപിച്ചിരുന്നു. മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന റൗണ്ട് വോട്ടെടുപ്പ് ഏപ്രിൽ 29 ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.