ബെംഗളുരു: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ പകർച്ചവ്യാധിയുടെ തുടക്കം മുതൽ കൊവിഡ് സ്പർശമേൽക്കാതെ ദക്ഷിണ കന്നടയിലെ എലനീരു ഗ്രാമം. 136 കുടുംബങ്ങളും 600ലധികം താമസക്കാരുമുള്ള ബെൽത്തങ്ങടി താലൂക്കിലെ എലനീരു ഗ്രാമത്തിൽ കൊവിഡിന്‍റെ തുടക്കം മുതൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി ഗ്രാമവാസികൾ പാലിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് വികസന ഓഫിസർ ഗായത്രി പി. പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഗ്രാമവാസികൾ വീടുവിട്ട് പുറത്ത് പോകുകയുള്ളൂ. സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് ഗ്രാമവാസികൾക്ക് എല്ലാ മാസവും പോഷകാഹാരം ലഭിക്കുന്നുണ്ടെന്നും ഗായത്രി പറയുന്നു.