ന്യൂഡൽഹി:അടുത്ത ആറ് മാസത്തിൽ കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ). കമ്പനി സി.ഇ.ഒ അദാർ പൂനാവാലയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന വ്യവസായ കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൊവോവാക്‌സ്' എന്ന വാക്‌സിൻ പരീക്ഷണത്തിലാണ്. ഇത് മൂന്ന് വർഷം വരെ കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും അദാർ പൂനാവാല പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഗുരുതരമായ അസുഖങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഭാഗ്യവശാൽ കുട്ടികളുടെ കാര്യത്തില്‍ പരിഭ്രാന്തിയില്ല. എന്നിരുന്നാലും, ആറ് മാസത്തിനുള്ളിൽ ഞങ്ങൾ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് ഒരു വാക്‌സിന്‍ പുറത്തിറക്കും.