മുംബൈ: നടി വീണ കപൂറിന്‍റേതായി ദിവസങ്ങൾക്ക് പ്രത്യക്ഷപ്പെട്ട കൊലപാതക വാർത്തയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തന്‍റെ ഫോട്ടോ വച്ച് ഒരു കൊലപാതക വാർത്ത പ്രചരിക്കുന്നുവെന്ന പരാതിയുമായി നടി നേരിട്ട് മുംബൈ പൊലീസ് സ്‌റ്റേഷനിലെത്തി. മുംബൈയിലെ ജുഹു മേഖലയിൽ വീണ കപൂർ എന്ന പേരിലുള്ള വൃദ്ധയെ സ്വത്ത് തർക്കത്തിന്‍റെ പേരിൽ മകൻ കൊലപ്പെടുത്തിയ സംഭവത്തിലാണ് വീണ കപൂറിന്‍റെ ചിത്രം വച്ച് വാർത്ത പ്രചരിച്ചിരുന്നത്.
'ഇല്ല ഞാൻ മരിച്ചിട്ടില്ല'; കൊലപാതക വാര്‍ത്തയ്‌ക്കെതിരെ മാനനഷ്ട കേസുമായി നടി വീണ കപൂർ - നടി വീണ കപൂറിന്‍റെ കൊലപാതക വാർത്ത
മുംബൈയിലെ ജുഹു മേഖലയിൽ വീണ കപൂർ എന്ന പേരിലുള്ള വൃദ്ധയെ സ്വത്ത് തർക്കത്തിന്‍റെ പേരിൽ മകൻ കൊലപ്പെടുത്തിയ സംഭവത്തിലാണ് വീണ കപൂറിന്‍റെ ചിത്രം വച്ച് വാർത്ത പ്രചരിച്ചിരുന്നത്
നടി വീണ കപൂറിന്‍റെ പേരിൽ വ്യാജ വാർത്ത
നടിയും മരണപ്പെട്ട യുവതിയും ഒരേ പ്രദേശത്തെ താമസക്കാരായിരുന്നതും ഇരുവർക്കും ഒരേ പേര് തന്നെ ആയിരുന്നതുമാണ് ആശയക്കുഴപ്പത്തിന് കാരണമായത്. നടിയെ മകൻ സച്ചിൻ കപൂർ കൊലപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന് നിരവധി പേർ നടിയ്‌ക്ക് ആദരാഞ്‌ജലികൾ അർപ്പിക്കുകയും സച്ചിനെ മോശമായി വിമർശിക്കുകയും ചെയ്‌തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ നടി വീണ കപൂർ ദിൻദോഷി പൊലീസ് സ്റ്റേഷനിലെത്തി മാനനഷ്‌ടത്തിന് പരാതി നൽകി.