ഹൈദരാബാദ്: പ്രശസ്‌ത ടെലിവിഷൻ താരം വൈശാലി ടക്കറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടെലിവിഷൻ താരം വൈശാലി ടക്കറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി - വൈശാലി ടക്കറിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇൻഡോറിലെ വീട്ടിലാണ് വൈശാലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
![ടെലിവിഷൻ താരം വൈശാലി ടക്കറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി വൈശാലി ടക്കറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി ടെലിവിഷൻ താരം വൈശാലി ടക്കർ ആത്മഹത്യ ചെയ്‌തു Vaishali Takkar dies by suicide Vaishali Takkar committed suicide Actress Vaishali Takkar committed suicide സസുരാൽ സിമർ കാ Sasural Simar Ka Vaishali Takkar വൈശാലി ടക്കർ വൈശാലി ടക്കറിനെ മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16662080-thumbnail-3x2-vishali.jpg)
സസുരാൽ സിമർ കാ എന്ന ടെലിവിഷൻ സീരിയലിലെ കഥാപാത്രത്തിലൂടെയാണ് വൈശാലി കൂടുതൽ പ്രശസ്‌തിയിലേക്കുയർന്നത്. 2015ൽ യേ റിഷ്‌താ ക്യാ കെഹ്‌ലതാ ഹേ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. യേ ഹേ ആഷിഖി, സൂപ്പർ സിസ്റ്റേഴ്‌സ്, വിഷ് യാ അമൃത്: സിതാര, മൻമോഹിനി 2 എന്നീ സീരിയലുകളിൽ വൈശാലിയുടെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഡോ. അഭിനന്ദൻ സിങുമായി തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞതായി വൈശാലി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും താരം തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. എന്നാൽ ഒരു മാസത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതായും വൈശാലി അറിയിച്ചിരുന്നു.