മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരായ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കങ്കണ - കങ്കണ
താമസസ്ഥലം പൊളിച്ചതിനെതിരെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെതിരായി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് നടി കങ്കണ കോടതിയെ അറിയിച്ചു.
കെട്ടിടം പൊളിക്കല്‍; മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരായ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കങ്കണ
മുംബൈ: 2018 ൽ താമസസ്ഥലം പൊളിച്ചുമാറ്റിയെന്ന കേസിൽ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബോളിവുഡ് നടി കങ്കണ റണൗട്ട് തീരുമാനിച്ചു. ഇക്കാര്യം കങ്കണയുടെ അഭിഭാഷകൻ ബിരേന്ദ്ര സറഫ് മുംബൈ ഹൈക്കോടതിയെ അറിയിച്ചു. അടുത്ത 4 ദിവസത്തിനുള്ളിൽ തന്നെ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും കങ്കണയുടെ അഭിഭാഷകന്‍ പറഞ്ഞു. അപ്പീൽ പിൻവലിക്കാൻ ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ അനുമതി നൽകി.
TAGGED:
Kangana petition against BMC