കേരളം

kerala

Actress Gautami Quits BJP: നടി ഗൗതമി ബിജെപി വിട്ടു; തന്നെ വഞ്ചിച്ചവരെ പാർട്ടി പിന്തുണച്ചെന്ന് ആരോപണം

By ETV Bharat Kerala Team

Published : Oct 23, 2023, 11:19 AM IST

Gautami Quits BJP : 2021 ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളയം സീറ്റ് സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നെങ്കിലും അവസാന നിമിഷം അത് പിൻവലിച്ചതായി ഗൗതമി രാജിക്കത്തിൽ.

Etv Bharat Actor politician Gautami Tadimalla quits BJP  Actress Gautami Quits BJP  നടി ഗൗതമി ബിജെപി വിട്ടു  ഗൗതമി ബിജെപി  ഗൗതമി തട്ടിപ്പ്  Gautami Quits BJP
Actress Gautami Quits BJP- Allegs Party Did Not Support During Tough Times

ചെന്നൈ : ബിജെപിയിൽ നിന്ന് രാജി വച്ച് നടി ഗൗതമി. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ലെന്ന കാരണത്താലാണ് ഗൗതമി 25 വർഷം നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ചത് (Actress Gautami Quits BJP- Allegs Party Did Not Support During Tough Times). വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നാൽ പല പാർട്ടി അംഗങ്ങളും തന്നെ ചതിക്കുകയും സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്‌ത വ്യക്തിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നും ഗൗതമി പാർട്ടി നേതൃത്വത്തിനയച്ച രാജിക്കത്തിൽ പറഞ്ഞു.

'വളരെ വേദനയോടും കടുത്ത നിരാശയോടും കൂടിയാണ് ഞാൻ എന്‍റെ ബിജെപി അംഗത്വം രാജിവയ്ക്കാൻ തീരുമാനിച്ചത്. രാഷ്ട്രനിർമാണത്തിനുള്ള സംഭാവനകൾ നൽകുന്നതിനായാണ് 25 വർഷം മുമ്പ് ഞാൻ പാർട്ടിയിൽ ചേർന്നത്. ജീവിതത്തിൽ നേരിട്ട എല്ലാ വെല്ലുവിളികളിലും ആ പ്രതിബദ്ധതയെ മാനിച്ചു. എന്നിട്ടും ഇന്ന് ഞാൻ ജീവിതത്തിലെ സങ്കൽപ്പിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തില്‍ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും ഒരു പിന്തുണയും ഇല്ല. മാത്രമല്ല, അവരിൽ പലരും എന്നെ ചതിക്കുകയും സമ്പാദ്യം കവരുകയും ചെയ്‌ത ആ വ്യക്തിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയുമാണ്' -ഗൗതമി രാജിക്കത്തിൽ പറഞ്ഞു.

2021 ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളയം സീറ്റ് സംബന്ധിച്ച് തനിക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും അവസാന നിമിഷം അത് പിൻവലിച്ചതായും ഗൗതമി രാജിക്കത്തിൽ വെളിപ്പെടുത്തി. സീറ്റ് നൽകാമെന്ന വാഗ്‌ദാനത്തെ തുടര്‍ന്ന് താന്‍ രാജപാളയം നിയമസഭ മണ്ഡലത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പ്രയത്നിക്കുകയും ചെയ്‌തു. എന്നാല്‍ അവസാന നിമിഷം സീറ്റ് നല്‍കിയില്ലെന്ന് ഗൗതമി രാജിക്കത്തിൽ കുറിച്ചു. അതേസമയം മുഖ്യമന്ത്രിയിലും പൊലീസ് വകുപ്പിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും ഗൗതമി കത്തിൽ പറയുന്നുണ്ട്.

ബിൽഡർ അളകപ്പൻ എന്ന വ്യക്തി തന്നെ സാമ്പത്തികമായി വഞ്ചിച്ചതായാണ് ഗൗതമി നേരത്തെ ആരോപണമുന്നയിച്ചത്. ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ച് തന്‍റെ 25 കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചെന്ന് ആരോപിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തന്‍റെ പേരിലുള്ള 46 ​ഏക്കർ ഭൂമി വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്‌ദാനം ചെയ്‌തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളഗപ്പനും കുടുംബവും തന്‍റെ ഒപ്പ് ഉ​പയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ ആരോപണം.

Also Read: ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുന്‍ മന്ത്രിയടക്കം മൂന്നുപേര്‍ കൂടി പാര്‍ട്ടി വിട്ടു

ABOUT THE AUTHOR

...view details