കേരളം

kerala

ETV Bharat / bharat

Actor Vishal's CBFC Bribery Allegation : നടന്‍ വിശാലിന്‍റെ അഴിമതി ആരോപണം : നടപടിയുമായി സിബിഐ, സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് - സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍

CBFC Bribery Allegation : നടന്‍ വിശാലിന്‍റെ അഴിമതി ആരോപണത്തില്‍ കേസെടുത്ത് സിബിഐ. സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്. മാർക്ക് ആന്‍റണി എന്ന ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കേഷനായി സിബിഎഫ്‌സി ഏഴ് ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.

CBFC bribery case allegations  Central Bureau of Investigation  cbi  censor board  actor vishal  entertainment  Tamil cinema  Vishal alleges bribery  CBFC  Film certification  Mark Antony  Merlin Menaga  Jeeja Ramdas  Rajan M  CBI  Mumbai crime  വിശാലിന്‍റെ അഴിമതി ആരോപണത്തില്‍ കേസെടുത്ത് സിബിഐ  നടന്‍ വിശാലിന്‍റെ അഴിമതി ആരോപണം  നടപടിയുമായി സിബിഐ  സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍  സിബിഐ  സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍  സിബിഎഫ്‌സി
Actor Vishal's CBFC Bribery Allegation CBI Registered Case

By ETV Bharat Kerala Team

Published : Oct 5, 2023, 6:15 PM IST

മിഴ്‌ നടന്‍ വിശാലിന്‍റെ (Actor Vishal's CBFC Bribery Allegation) അഴിമതി ആരോപണത്തില്‍ കേസെടുത്ത് സിബിഐ (Central Bureau of Investigation). സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. സെപ്‌റ്റംബറില്‍ പുറത്തിറങ്ങിയ 'മാര്‍ക്ക് ആന്‍ണി' എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കോഴ ആരോപണമുണ്ടായത്(CBFC Bribery Allegation).

ഫിലിം സര്‍ട്ടിഫിക്കേഷനായി ഇടനിലക്കാര്‍ക്ക് പണം നല്‍കിയതായി സിബിഐ (CBI) അന്വേഷണത്തില്‍ കണ്ടെത്തി. 7,00,000 രൂപയാണ് ഇത്തരത്തില്‍ ഇടനിലക്കാര്‍ക്ക് കൈമാറിയതെന്നാണ് സിബിഐയുടെ അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ള മുംബൈയിലെ നാല് സ്ഥലങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തി (Central Board of Film Certification).

പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ടുള്ള ഏതാനും രേഖകളും സംഘത്തിന് ലഭിച്ചു. വിശാല്‍ മുഖ്യകഥാപാത്രമായെത്തിയ ചിത്രം 'മാര്‍ക്ക് ആന്‍റണി' തിയേറ്ററുകളിലെത്തിക്കാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഏഴ് ലക്ഷം രൂപ കൈക്കൂലി നല്‍കി എന്നായിരുന്നു ആരോപണം. സിഎഫ്‌സിയുടെ മുംബൈ ഓഫിസിന് നേരെ താരം ആരോപണം ഉന്നയിച്ചത് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്പാണ്. കോഴ നല്‍കിയെന്നതിനെ സംബന്ധിച്ച് എക്‌സിലൂടെയാണ് താരം ആരോപണം ഉന്നയിച്ചത് (Mark Antony Release).

ഫിലിം സര്‍ട്ടിഫിക്കേഷനായി ഇടനിലക്കാര്‍ക്ക് പണം നല്‍കിയതിന്‍റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പോസ്‌റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും (PM Narendra Modi) മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയോടും (Maharashtra CM Eknath Shinde) ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു.

also read:Centre Reacts On Vishal Allegations Against CBFC 'കര്‍ശന നടപടി എടുക്കും'; വിശാലിന്‍റെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്രം

സര്‍ട്ടിഫിക്കേഷനായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയത്തില്‍ വിശദീകരണവുമായി സിബിഎഫ്‌സി രംഗത്തെത്തിയിരുന്നു. വിശാല്‍ ഉന്നയിച്ച ആരോപണത്തില്‍ പറയുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജീവനക്കാരല്ലെന്നും നിയമ വിരുദ്ധരായ ഇടനിലക്കാരാണെന്നുമാണ് സിബിഎഫ്‌സിയുടെ മറുപടി. പിന്നാലെ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിബിഎഫ്‌സി യോഗം ചേര്‍ന്നു. ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നും വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സിബിഎഫ്‌സി പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു(CBI Registered Case In Vishal's CBFC Bribery Allegation).

also read:Actor Vishal's Corruption Allegation : നടൻ വിശാല്‍ ഉയര്‍ത്തിയ കൈക്കൂലി ആരോപണം : കർശന നടപടിയെടുക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം

വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്‌റ്റിങ് മന്ത്രാലയവും പ്രതികരിച്ചിരുന്നു. അഴിമഴിക്കാരോട് സഹിഷ്‌ണുത കാണിക്കില്ലെന്നും അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്നുമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്‌റ്റിങ് മന്ത്രാലയം പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സിബിഐ നടപടിയുണ്ടായത്.

ABOUT THE AUTHOR

...view details