കേരളം

kerala

ETV Bharat / bharat

നടി വീണ കപൂറിനെ ബാറ്റ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ; മകനും വീട്ടുജോലിക്കാരനും അറസ്‌റ്റില്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

അമ്മയോടുള്ള ദേഷ്യത്തെ തുടര്‍ന്ന് ബേസ്ബോളിന്‍റെ ബാറ്റ് ഉപയോഗിച്ച് നിരവധി തവണ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കൃത്യത്തിന് ശേഷം റെയ്‌ഗാഡ് ജില്ലയിലെ ഒരു നദിയ്‌ക്ക് സമീപം മൃതദേഹം മറവുചെയ്‌തുവെന്നും സച്ചിന്‍ പൊലീസിനോട് പറഞ്ഞു

veena kapoor  veena kapoor murdered by son  actor veena kapoor murder  property dispute  Sachin Kapoor  hitting using baseball bat  latest news in mumbai  latest national news  latest news today  veena kapoor death  സ്വത്ത് തര്‍ക്കം  മകനും വീട്ടുജോലിക്കാരനും അറസ്‌റ്റില്‍  ബേസ്ബോളിന്‍റെ ബാറ്റ്  സച്ചിന്‍ കപൂറും  വീണ കപൂര്‍  വീണ കപൂറിന്‍റെ കൊലപാതകം  മകന്‍ അമ്മയെ കൊലപ്പെടുത്തി  മൃതദേഹം മറവു ചെയ്‌തു  മുംബൈ ഏറ്റവും പുതിയ വാര്‍ത്ത  നടി വീണ കപൂറിന്‍റെ മരണം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നടി വീണ കപൂറിനെ ബാറ്റ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

By

Published : Dec 10, 2022, 1:53 PM IST

മുംബൈ : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നടി വീണ കപൂറിനെ(74) ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ സച്ചിന്‍ കപൂര്‍ അറസ്റ്റില്‍. മുംബൈ ജുഹുവില്‍ ചൊവ്വാഴ്‌ച(ഡിസംബര്‍ 6)യായിരുന്നു സംഭവം. കൊലപാതകത്തിന് മകന്‍ സച്ചിന്‍ കപൂറിനെ(43) സഹായിച്ച വീട്ടുജോലിക്കാരനും പിടിയിലായിട്ടുണ്ട്. മൃതദേഹം ഇരുവരും ചേര്‍ന്ന് മറവുചെയ്യുകയായിരുന്നു.

വീണ കപൂറിനും മകന്‍ സച്ചിന്‍ കപൂറിനുമിടയില്‍ ഏറെ നാളായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. സംഭവ ദിവസം കല്‍പ്പടരു സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരനാണ് വീണ കപൂറിനെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്.

ഇയാളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വീണയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് മൊബൈല്‍ വീണയുടെ വസതിയ്‌ക്ക് സമീപമാണെന്ന് പൊലീസ് കണ്ടെത്തി. ഈ സമയം സച്ചിന്‍ മുംബൈയിലെ പന്‍വേലിയിലായിരുന്നു.

സംശയം തോന്നിയ പൊലീസ് അടുത്ത ദിവസം സച്ചിനെയും ജോലിക്കാരനെയും വിളിച്ച് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയോടുള്ള ദേഷ്യത്തെ തുടര്‍ന്ന് ബേസ്ബോളിന്‍റെ ബാറ്റ് ഉപയോഗിച്ച് നിരവധി തവണ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. കൃത്യത്തിന് ശേഷം റെയ്‌ഗാഡ് ജില്ലയിലെ ഒരു നദിയ്‌ക്ക് സമീപം മൃതദേഹം മറവുചെയ്‌തുവെന്നും സച്ചിന്‍ പൊലീസിനോട് പറഞ്ഞു.

വീണയുടെ മൃതദേഹം പൊലീസ് നേരൽ-മാതേരൻ റോഡിന് സമീപത്ത് നിന്ന് കണ്ടെടുത്തു. വീണ കപൂറിന്‍റെ മൂത്ത മകന്‍ അമേരിക്കയിലാണ്. പ്രതിയ്‌ക്കെതിരെ ഐപിസിയിലെ 302, 201 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details