മുംബൈ :കൊലപ്പെടുത്തുമെന്ന് നടി സ്വര ഭാസ്കറിന് ഭീഷണിക്കത്ത്. സംഭവത്തിന് പിന്നാലെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് കത്ത് ലഭിച്ചത്.
'സവര്‍ക്കറെ അപമാനിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല' ; സ്വര ഭാസ്‌കറിനെ കൊല്ലുമെന്ന് കത്ത് - സവര്‍ക്കറിനെ അപമാനിച്ചെന്ന് ആരോപണം
വീര്‍ സവര്‍ക്കറിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി
സവര്‍ക്കറിനെ അപമാനിച്ചെന്ന് ആരോപണം: നടി സ്വര ഭാസ്കറിന് ഭീഷണിക്കത്ത്
ഇതോടെ നടി വെര്‍സോവ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. ഹിന്ദിയിലാണ് എഴുത്ത്. വീര്‍ സവര്‍ക്കറിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് ഭീഷണി.