കേരളം

kerala

ETV Bharat / bharat

'ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആകണം, നായകന്‍ ദുല്‍ഖര്‍, ഒപ്പം മമ്മൂക്കയും വേണം'; ആഗ്രഹം പങ്കുവച്ച് നടന്‍ മനോജ് കുമാര്‍

ഉമ്മന്‍ ചാണ്ടി എന്ന ജനപ്രിയ നായകന്‍റെ മുഖവുമായി ദുല്‍ഖറിന് സാദൃശ്യമുണ്ടെന്ന് മനോജ് കുമാര്‍. മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകര്‍ വിചാരിച്ചാല്‍ ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായേക്കാം എന്നും മനോജ് പറയുന്നു.

By

Published : Jul 29, 2023, 1:24 PM IST

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആകണം  ദുല്‍ഖര്‍ നായകനാകണം  ദുല്‍ഖര്‍  മമ്മൂക്ക  ആഗ്രഹവുമായി മനോജ് കുമാര്‍  മനോജ് കുമാര്‍  ഉമ്മന്‍ ചാണ്ടിയുടെ ജീവിതം  ഉമ്മന്‍ ചാണ്ടി  Actor Manoj Kumar says his wish  Dulquer Salmaan to play Oommen Chandy biopic  Oommen Chandy biopic  Oommen Chandy  Dulquer Salmaan  Manoj Kumar
'ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആകണം, ദുല്‍ഖര്‍ നായകനാകണം, മമ്മൂക്കയും വേണം'; ആഗ്രഹവുമായി മനോജ് കുമാര്‍

ന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ (Oommen Chandy) ജീവിത കഥ സിനിമ ആക്കണമെന്ന് സിനിമ, സീരിയല്‍ നടന്‍ മനോജ് കുമാര്‍ (Manoj Kumar). ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാകുമ്പോള്‍ അതില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) അഭിനയിക്കണമെന്നും മനോജ് പറയുന്നു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് നടന്‍ ഇക്കാര്യം പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ കാല ചിത്രമായ 'സലാല മൊബൈല്‍സ്‌' (Salalah Mobiles) കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടിയായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചാല്‍ എങ്ങനെ ഉണ്ടാകുമെന്ന തോന്നല്‍ തനിക്ക് ഉണ്ടായതെന്നും മനോജ് പറയുന്നു. സിനിമയില്‍ മമ്മൂട്ടി വന്ന് ഉമ്മന്‍ ചാണ്ടിയുടെ ചെറുപ്പ കാല ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നതും, തുടര്‍ന്ന് ദുല്‍ഖര്‍, ഉമ്മന്‍ ചാണ്ടിയെന്ന ജന നായകനായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതുമാണ് തന്‍റെ മനസില്‍ വരുന്ന കഥ എന്നാണ് നടന്‍ മനോജ് കുമാര്‍ പറയുന്നത്.

'ടിവിയില്‍ സലാല മൊബൈല്‍സ് കാണുന്ന സമയത്ത് ദുല്‍ഖറിനെ കണ്ടപ്പോള്‍ പെട്ടെന്ന് മനസിലേയ്‌ക്കൊരു സ്‌പാര്‍ക്ക് വന്നു. ഉമ്മന്‍ ചാണ്ടി സാറിന്‍റെ ജീവചരിത്രം സിനിമ ആയാല്‍ അതൊരു വലിയ സംഭവം ആയിരിക്കും. മലയാളക്കരയ്‌ക്ക് അത്രയ്‌ക്ക് പ്രിയങ്കരനായ ഉമ്മന്‍ ചാണ്ടി സാറായി ദുല്‍ഖര്‍ അഭിനയിച്ചാല്‍ നല്ല രസം ആയിരിക്കും. കാരണം അദ്ദേഹവുമായി ദുല്‍ഖറിന് ഒരു സാദൃശ്യമുണ്ട്. ദുല്‍ഖറിന്‍റെ മുഖം മേക്കോവര്‍ ചെയ്‌ത് എടുത്താല്‍ ഉമ്മന്‍ ചാണ്ടി സര്‍ ആകാന്‍ പെട്ടെന്ന് കഴിയും.

ഒരുപാട് പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയ അദ്ദേഹത്തിന്‍റെ ജീവിത കഥ സിനിമ ആക്കാന്‍ പ്രാപ്‌തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമയില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു ജീവിതം അല്ല അദ്ദേഹത്തിന്‍റെ 60 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതവും 80 വര്‍ഷത്തെ ജീവിതവും. എങ്കിലും ഒരു സിനിമ കഥ ആക്കാന്‍ പറ്റും. ഇതൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം അല്ല. മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകര്‍ വിചാരിച്ചാല്‍ ചെയ്യാന്‍ സാധിക്കും. ഒരുപക്ഷേ ഒരു പാന്‍ ഇന്ത്യന്‍ മൂവിയായും മാറിയേക്കാം. കാരണം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പാന്‍ ഇന്ത്യന്‍ നടനാണ്.

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവിടെ ആളുകള്‍ വന്ന് മെഴുകുതിരി കത്തിക്കുമ്പോള്‍ മമ്മൂക്ക, മമ്മൂക്കയായി തന്നെ ആ കല്ലറയില്‍ വരികയാണ്. സിനിമയില്‍ മമ്മൂക്ക അല്ല നായകന്‍, ദുല്‍ഖര്‍ ആണ്. ഇത് സിനിമ ആകുകയാണെങ്കില്‍ മമ്മൂട്ടി കമ്പനിയും ദുല്‍ഖറിന്‍റെ കമ്പനിയും ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുക. അങ്ങനെയും ഞാന്‍ ആഗ്രഹിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച ശേഷം മമ്മൂക്ക സ്‌ക്രീനില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുകയാണ്... പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി സാറിന്‍റെ ജനനം...ബാല്യം...കൗമാരം...തുടങ്ങി ഇങ്ങനെ പറഞ്ഞ് അദ്ദേഹം രാഷ്‌ട്രീയത്തില്‍ വരുന്നത് വരെ നല്ല രീതിയിലുള്ള കാര്യങ്ങള്‍ പറഞ്ഞ ശേഷം, അദ്ദേഹം രാഷ്‌ട്രീയത്തിലേയ്‌ക്ക് വന്നതിന് ശേഷമുള്ള ഭാഗത്തില്‍ ദുല്‍ഖര്‍ സിനിമയില്‍ എത്തുന്നത്.

ഇന്ത്യയില്‍ ഒരു ജന നായകന്‍റെ ഒരു സിനിമ എടുക്കുകയാണെങ്കില്‍ അതിന് ഏറ്റവും യോജിച്ച ആള് ഉമ്മന്‍ ചാണ്ടി സര്‍ ആയിരിക്കും, അത് ദുല്‍ഖര്‍ തന്നെ ചെയ്യുകയും വേണം. ദുല്‍ഖറിനെ ഉമ്മന്‍ ചാണ്ടി സര്‍ ആക്കി മാറ്റിയ പടമാണ് ഞാനിവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ? എത്ര കറക്‌ടായിരിക്കുന്നു. ഇതെന്‍റെ യൂട്യൂബ് കൈകാര്യം ചെയ്യുന്ന പ്രവീണ്‍ ചെയ്‌തതാണ്. ദുല്‍ഖറിന്‍റെ ശരീരവും മുഖവുമൊക്കെ ഉമ്മന്‍ ചാണ്ടി സാറിന് ചേരുന്നുണ്ട്. ദുല്‍ഖര്‍ എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ച്, അദ്ദേഹത്തിന് ഇത് ചെയ്യാന്‍ വലിയ വിഷമം ഒന്നും ഉണ്ടാകില്ല.

ഈ സിനിമ സംഭവിച്ചാല്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമയായിരിക്കും ഇത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുമ്പോള്‍, പുറമെ ഒന്നും കാണിക്കാതെ ഉള്ളില്‍ അദ്ദേഹം അനുഭവിച്ച വേദനയൊക്കെ ഈ സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ പറ്റും. ഇക്കാര്യം മലയാള സിനിമ മേഖല ശ്രദ്ധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് മമ്മൂക്കയും ദുല്‍ഖറും എന്‍റെ ഈ ആഗ്രഹം ഏറ്റെടുക്കണം. ഇത് സത്യമാകട്ടെ, ഇതൊരു ഉത്സവം ആകട്ടെ' -മനോജ് കുമാര്‍ പറഞ്ഞു.

Also Read:'കാന്തയുടെ ലോകത്തേക്ക് സ്വാഗതം'; റാണ ദഗുപതിക്കൊപ്പമുള്ള സിനിമയുടെ ടൈറ്റിലുമായി ദുല്‍ഖര്‍ സല്‍മാന്‍

ABOUT THE AUTHOR

...view details