പൂനെ : ബോളിവുഡ് നടന്‍ ഹേമന്ത് ബിർജെയ്ക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്ക് സാരമുള്ളതല്ല.
രാത്രി എട്ട് മണിയോടെ ഉർസെ ടോൾ പ്ലാസയ്ക്ക് സമീപം റോഡ് ഡിവൈഡറിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു.