പത്തനംതിട്ട :തെന്നിന്ത്യൻ ചലച്ചിത്ര താരം ചിരഞ്ജീവി ശബരിമല ദർശനം നടത്തി. പത്നി സുരേഖയും ഒപ്പം ഉണ്ടായിരുന്നു. ഇരുമുടി കെട്ടില്ലാതെയായിരുന്നു ദർശനം. ശബരീശനെ വണങ്ങിയ ശേഷം മാളികപ്പുറത്തും ദർശനം നടത്തി.
ശേഷം ക്ഷേത്രതന്ത്രി കണ്‌ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി എന്നിവരെയും സന്ദർശിച്ചു. രാവിലെ 11 മണിക്ക് സന്നിധാനത്ത് എത്തിയ ചിരഞ്ജീവി ദർശനം പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരികെ മടങ്ങി.