കേരളം

kerala

ETV Bharat / bharat

ഒഡിയ സിനിമ താരത്തെ സഹനടിയോടൊപ്പം പിടികൂടി ഭാര്യ, നടുറോഡിൽ മർദനം; വൈറലായി വീഡിയോ - Babushaans Wife

ഒഡിയ താരം ബാബുഷാൻ മൊഹന്തിയെയാണ് നായിക പ്രകൃതി മിശ്രയ്‌ക്കൊപ്പം കാറിൽ നിന്ന് ഇയാളുടെ ഭാര്യ പിടികൂടിയത്

ഒഡിയ സിനിമാ താരത്തെ സഹനടിയോടൊപ്പം പിടികൂടി ഭാര്യ  ഒഡിയ താരം ബാബുഷാൻ മൊഹന്തി  പ്രകൃതി മിശ്ര  Actor Babushaans Wife Catches Him With actress Prakruti Mishra  Babushaans Wife  Prakruti Mishra
ഒഡിയ സിനിമ താരത്തെ സഹനടിയോടൊപ്പം പിടികൂടി ഭാര്യ, നടുറോഡിൽ മർദനം; വൈറലായി വീഡിയോ

By

Published : Jul 23, 2022, 4:52 PM IST

Updated : Jul 23, 2022, 7:11 PM IST

ഭുവനേശ്വർ: ഓളിവുഡ് (ഒഡിയ സിനിമ) താരം ബാബുഷാൻ മൊഹന്തിയെ നായിക പ്രകൃതി മിശ്രയ്‌ക്കൊപ്പം കാറിൽ നിന്ന് പിടികൂടി ബാബുഷാന്‍റെ ഭാര്യ തൃപ്‌തി സതപതി. ഇന്ന്(23.07.2022) രാവിലെ ഭുവനേശ്വറിലെ ലക്ഷ്‌മിസാഗർ പ്രദേശത്തെ റോഡരികിൽ വച്ചാണ് ഇരുവരെയും തൃപ്‌തി പിന്തുടർന്ന് പിടികൂടിയത്. നടനെ പിടികൂടി ഭാര്യ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ഒഡിയ സിനിമ താരത്തെ സഹനടിയോടൊപ്പം പിടികൂടി ഭാര്യ, നടുറോഡിൽ മർദനം; വൈറലായി വീഡിയോ

സംഭവസ്ഥലത്ത് നിന്ന് നടി പ്രകൃതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തൃപ്‌തി അവരെ പിന്തുടരുകയും തടഞ്ഞ് നിർത്തുകയും ചെയ്‌തു. സംഭവ സ്ഥലത്ത് എത്തിയ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ പ്രകൃതി ശ്രമിച്ചുവെങ്കിലും തന്‍റെ കുടുംബത്തെ തകർത്തുവെന്ന് ആരോപിച്ച് തൃപ്‌തി അവരെ തടയുകയായിരുന്നു. ശേഷം പ്രകൃതി റോഡിലൂടെ നടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.

Last Updated : Jul 23, 2022, 7:11 PM IST

ABOUT THE AUTHOR

...view details